ഷീന ബോറ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് ..മകളെ കൊന്നത്‌ ഇന്ദ്രാണി;മകനെയും ലക്ഷ്യമിട്ടു

sanjaya bora

മുംബൈ: ഷീന ബോറ കൊലക്കേസില്‍ അമ്മ ഇന്ദ്രാണിയുടെ പങ്ക്‌ സംബന്ധിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ഷീനയെ കൊലപ്പെടുത്തിയത്‌ ഇന്ദ്രാണിയാണെന്നു മുന്‍ ഭര്‍ത്താവ്‌ സഞ്‌ജീവ്‌ ഖന്ന, ¨ഡ്രെവര്‍ ശ്യാം റായ്‌ എന്നിവര്‍ മൊഴി നല്‍കി. മകന്‍ മിഖയില്‍ ബോറയെ കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടെന്നും വ്യക്‌തമായി. ഇന്ദ്രാണിയുടെ ആവശ്യ പ്രകാരം മകന്‍ കൊല്‍ക്കത്തയിലെത്താത്തതാണു രകഷയായത്‌.
കൊലപാതകത്തിനുശേഷമാണ്‌ ഇന്ദ്രാണി തന്നെ വിളിച്ചുവരുത്തിയതെന്നു ¨ഡ്രെവര്‍ വ്യക്‌തമാക്കി. 2012 ഏപ്രില്‍ 23 നായിരുന്നു സംഭവം. ആദ്യം മൃതദേഹം ഉപേകഷിക്കാന്‍ പറ്റിയ സ്‌ഥലമാണു തെരഞ്ഞത്‌. തുടര്‍ന്നു സഞ്‌ജീവിനെ കൊല്‍ക്കത്തയില്‍നിന്നു കഷണിച്ചു വരുത്തി.
24ാം തീയതിയാണ്‌ അദ്ദേഹം മുംബൈയിലെത്തിയത്‌. ഇരുവരും ചേര്‍ന്നാണു മൃതദേഹം കാറില്‍ കയറ്റിയതെന്നു ശ്യാം റായിയുടെ മൊഴിയിലുണ്ട്‌. മൃതദേഹം കയറ്റിയ കാറില്‍ താന്‍ യാത്ര ചെയ്‌തിരുന്നതായി സഞ്‌ജീവും സമ്മതിച്ചു.bora
അതേ സമയം ഷീനയുടെ മരണം സംബന്ധിച്ചു മുംബൈ പോലീസ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌. 2012 ഏപ്രില്‍ 24 നാണു ഷീനയെ ഇന്ദ്രാണി വിളിച്ചുവരുത്തിയത്‌.
അത്യവശ്യമായി സംസാരിക്കാനുണ്ടെന്നായിരുന്നു ഇന്ദ്രാണി അറിയിച്ചത്‌. മുംബൈ ബാന്ദ്രയില്‍ കാമുകനൊപ്പമാണു ഷീന അമ്മയെ കാണാന്‍ എത്തിയത്‌. തന്‍െറ ഒപ്പം വരണമെന്ന ആവശ്യം നിരസിച്ചതോടെ ഇന്ദ്രാണി അക്രമാസക്‌തയായി. ഇന്ദ്രാണിയും സഞ്‌ജീവ്‌ ഖന്നയും ¨ഡ്രെവര്‍ ശ്യാം റായിയും ചേര്‍ന്നു ബലമായി തൂക്കിയെടുത്ത്‌ കാറില്‍ കയറ്റുകയായിരുന്നു. കൊലപാതകത്തിനുശേഷം ഭര്‍ത്താവ്‌ പീറ്റര്‍ മുഖര്‍ജിയുടെ വസതിയിലാണു ഷീനയുടെ ശരീരം ഇന്ദ്രാണി സൂകഷിച്ചതെന്നും പോലീസ്‌ പറഞ്ഞു.
തന്‍െറ സുരകഷ സംബന്ധിച്ച്‌ ആശങ്കയുണ്ടെന്നും അടുത്ത ലകഷ്യം താനായിരിക്കുമോ എന്നു ഭയമുണ്ടെന്നും ഇന്ദ്രാണി മുഖര്‍ജിയുടെ മകന്‍ മിഖയില്‍ ബോറ അറിയിച്ചു. കേസിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട്‌ മുംബൈയിലേക്ക്‌ പോലീസ്‌ വിളിപ്പിക്കുകയാണെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമേ പോകുകയുള്ളൂ. ഭാവിയെക്കുറിച്ച്‌ കടുത്ത ആശങ്കയിലാണ്‌. ഇന്ദ്രാണി മുഖര്‍ജിയെപ്പോലെ വലിയ സ്വാധീനമുള്ള ഒരാള്‍ വിചാരിച്ചാല്‍ തനിക്ക്‌ എന്തും സംഭിക്കാമെന്നും മിഖയില്‍ പറഞ്ഞു.
പോലീസ്‌ ഇതു വരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിളിപ്പിച്ചാല്‍ ഉടന്‍ മുംബൈയിലേക്ക്‌ യാത്ര തിരിക്കാന്‍ തയ്യാറാണെന്നും മിഖയില്‍ വ്യക്‌തമാക്കി.

indrani
ഷീനാ ബോറ വധത്തിന്‍െറ ഉള്ളറകളിലേക്ക്‌ കടന്ന അന്വേഷണ സംഘം സിനിമാ കഥകളെ പോലും വെല്ലുന്ന സത്യങ്ങളെയാണ്‌ അഭിമുഖീകരിച്ചത്‌. മുന്‍ വിവാഹത്തിലെ മക്കളായ ഷീനയും മിഖയിലും തന്‍െറ സഹോദരങ്ങളാണെന്നാണ്‌ ഇന്ദ്രാണി പലരോടും പറഞ്ഞിരുന്നത്‌. ഷീനയെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ അമേരിക്കയില്‍ പഠനത്തിനായി പോയിരിക്കുകയാണെന്നാണ്‌ ഇന്ദ്രാണി പറഞ്ഞിരുന്നത്‌.
കഴിഞ്ഞ തവണ ഗുവഹത്തിയിലെത്തിയ ഇന്ദ്രാണി തന്‍െറ പാന്‍ കാര്‍ഡ്‌ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും താന്‍ നല്‍കിയില്ലെന്നും മിഖയില്‍ പറഞ്ഞു. ഷീനയെയും മിഖയിലിനെയും ഗുവഹത്തിയില്‍ തന്‍െറ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ്‌ ഇന്ദ്രാണി കൊല്‍ക്കത്തയിലേക്കു ചേക്കേറുന്നത്‌.
അവിടെ വച്ചായിരുന്നു സഞ്‌ജീവ്‌ ഖന്നയുമായുള്ള വിവാഹം. ഷീനാ ബോറ കൊലക്കേസില്‍ കഴിഞ്ഞ ദിവസം സഞ്‌ജീവും അറസ്‌റ്റിലായിരുന്നു. ഷീനയുടെ കൊലപാതകത്തിലേക്കു നയിച്ച കാരണമെന്തെന്ന്‌ തനിക്ക്‌ വ്യക്‌തമായി അറിയാമെന്ന്‌ കഴിഞ്ഞ ദിവസം മിഖയില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ദ്രാണി പോലീസിനു മുന്നില്‍ കുറ്റസമ്മത മൊഴി നല്‍കിയ ശേഷം ആവശ്യമെങ്കില്‍ തനിക്കാറിയാവുന്ന കാര്യങ്ങള്‍ പുറത്തു വിടുമെന്നും മിഖയില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top