തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഇന്ന് മുതല്‍ തുറക്കും. ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയാണ് പ്രവര്‍ത്തിച്ചു തുടങ്ങുക. നാളെ മുതല്‍ തുറക്കാന്‍ വേണ്ടി ഇന്ന് മുതല്‍ ശുചീകരണം തുടങ്ങിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് മേഖലകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാന്‍ പാടില്ല. അതേസമയം ഭൂരിപക്ഷം ആരാധനാലയങ്ങളും അടഞ്ഞു കിടക്കാനാണ് സാധ്യത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇന്നത്തോടെ ശുചീകരണം പൂര്‍ത്തിയാകും. നാളെ മുതലാണു ദര്‍ശനം. ആല്‍ക്കഹോള്‍ അംശമുള്ളതിനാല് ക്ഷേത്ര കവാടത്തില്‍ സാനിറ്റൈസര്‍ വയ്ക്കില്ല; പകരം സോപ്പ് ഉപയോഗിച്ചു കൈ കഴുകാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. പൈപ്പിലെ വെള്ളത്തില്‍ കൈ കഴുകണം. പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു വയ്ക്കില്ല. യാക്കോബായ സഭാ ദേവാലയങ്ങള്‍ നാളെ തുറക്കുമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അറിയിച്ചു. മസ്ജിദുകള്‍ തുറക്കുന്നതു സംബന്ധിച്ചു മഹല്ലുകള്‍ക്കുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്കി.
കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ആരാധനാലയങ്ങള്‍ നാളെ തുറക്കുന്നില്ലെന്നു വിവിധ മതനേതൃത്വങ്ങള്‍. ശിവഗിരി മഠം ഈ മാസം 30 വരെ തുറക്കില്ല. കാടാമ്ബുഴ ഭഗവതി ക്ഷേത്രം ഒരാഴ്ചത്തേക്കു കൂടി തുറക്കില്ല. പള്ളികള്‍ ഇപ്പോള്‍ തുറക്കേണ്ടെന്നു സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി, ചങ്ങനാശേരി അതിരൂപതകള്‍ തീരുമാനിച്ചു. നഗരങ്ങളിലെ മസ്ജിദുകള്‍ തുറക്കില്ലെന്നു കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ അറിയിച്ചു. തൃശൂര്‍, കൊച്ചി നഗരങ്ങളിലും പശ്ചിമ കൊച്ചിയിലും മസ്ജിദുകള്‍ 30 വരെ തുറക്കേണ്ടതില്ലെന്നു മഹല്ല് ഭാരവാഹികള്‍ തീരുമാനിച്ചു. മലപ്പുറം ജില്ലയില്‍ മമ്ബുറം മഖാം, മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്, കോഴിക്കോട്ട് പാളയം മുഹ്യിദ്ദീന് പള്ളി, മാനാഞ്ചിറ പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാല്‍ പള്ളി തുടങ്ങിയവയും തുറക്കുന്നില്ല.