സരിതയെ തൊടാന്‍ ധൈര്യം കാണിച്ച എസ് ഐക്ക് പറയാനുള്ളത് പീഡനകഥകള്‍ മാത്രം; സരിതയുടെ പേരില്‍ പോലീസിനും പീഡനം

SAITHA KOCHI

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ എസ് നായരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ പീഡനങ്ങളാണെന്ന് ്‌സരിതയെ തൊടാന്‍ ആദ്യം ധൈര്യപ്പെട്ട എസ് ഐയുടെ വെളിപ്പെടുത്തല്‍ സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

സരിത എസ് നായരെ അറസ്റ്റ്‌ചെയ്യാന്‍ തിരുവനന്തപുരത്ത് പോയതുമുതല്‍ താന്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ജോണ്‍ ലൂക്കോസ് മൊഴി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍വീസില്‍ തുടരാന്‍ കഴിയാത്തത്ര ദുഃസഹമാണ് കാര്യങ്ങള്‍. കമീഷന്‍ സിറ്റിങ്ങില്‍ വിസ്താരത്തിനിടെ ഇക്കാര്യം പറഞ്ഞ് ബിജു ജോണ്‍ വികാരവിക്ഷുബ്ധനായി.മാധ്യമങ്ങളില്‍ വന്നത് ഒരുവര്‍ഷത്തെ വിവരങ്ങളാണ്. താന്‍ സൈബര്‍സെല്‍ വഴി ശേഖരിച്ചത് 2013 ജൂണിലെ വിവരം മാത്രമായിരുന്നു. തങ്ങള്‍ക്കെതിരായ വകുപ്പുതല അന്വേഷണത്തിനൊടുവില്‍ തലശേരി സിറ്റി പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്ന നിജേഷിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായാണ് ഏറ്റവും ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്.

താന്‍ തലശേരി പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോഴാണ് ലക്ഷ്മി എസ് നായര്‍ എന്ന സരിത നായര്‍ക്കെതിരെ 2012 നവംബര്‍ 21ന് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 ഡോക്ടര്‍മാര്‍ ചേര്‍ന്ന് നല്‍കിയ സ്വകാര്യ അന്യായം കോടതിവഴിയാണ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയത്. അതിനുശേഷം 2013 മെയ്വരെ കേസന്വേഷണം കാര്യമായി മുന്നോട്ട് കൊണ്ടുപോകാനായില്ല. സരിതയുടെ ലൊക്കേഷന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞശേഷം ഇവരെ പിടികൂടുന്നതിനായി തന്റെ കീഴില്‍ അഞ്ചംഗ സംഘം 2013 ജൂണ്‍ രണ്ടിന് തലശേരിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചശേഷമായിരുന്നു യാത്ര. ലഭിച്ച വിവരം അനുസരിച്ച് ഒരു ഫ്‌ളാറ്റില്‍ ചെന്ന് അന്വേഷിച്ചെങ്കിലും വിവരം തെറ്റാണെന്ന് മനസ്സിലായതിനാല്‍ മടങ്ങിപ്പോന്നു. സരിത ഫ്‌ളാറ്റില്‍ ഉണ്ടെങ്കില്‍ അറസ്റ്റ്‌ചെയ്യുന്നതിനായി വനിതാ പൊലീസ് ഓഫീസറെയും കൂടെക്കൂട്ടിയിരുന്നു. പിന്നീട് സൈബര്‍സെല്ലില്‍നിന്ന് അറിഞ്ഞത് സരിത ചെങ്ങന്നൂര്‍മാവേലിക്കര ഭാഗത്താണെന്നായിരുന്നു.

ഇതിനിടെ സൈബര്‍സെല്ലില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് സരിതയുടെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ കേരള പൊലീസിന്റെ മറ്റൊരു വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും അവരെ ബന്ധപ്പെടാനും പറഞ്ഞു.കിട്ടിയ വിവരം അനുസരിച്ച് പെരുമ്പാവൂര്‍ സിഐയെ വിളിച്ചു. ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും പെരുമ്പാവൂര്‍ സിഐ പറഞ്ഞു. ഡിവൈഎസ്പിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. പിന്നീട് രാത്രി എട്ടോടെ സരിതയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടിലെത്തിയപ്പോള്‍ പെരുമ്പാവൂര്‍ പൊലീസ് അവിടെയുണ്ടായിരുന്നുവെന്നും ബിജു ജോണ്‍ ലൂക്കോസ് പറഞ്ഞു. അറസ്റ്റ്‌ചെയ്യാന്‍ തിരുവനന്തപുരത്തുപോയ പൊലീസ് സംഘത്തിലുണ്ടായ എ ആര്‍ ശ്രീജ എന്ന വനിതാ പൊലീസ് ഓഫീസറെയും വെള്ളിയാഴ്ച വിസ്തരിച്ചു.

Top