സഹോദരന് വേണ്ടി കല്ല്യാണലോചന നടത്തിയത് റിമി ടോമി; തെന്നിന്ത്യന്‍ താരസുന്ദരിയെ വീട്ടുകാരിയാക്കി റിമി: പ്രണയ വിവാഹമല്ലെന്ന് മുക്ത

മലയാളത്തിലും തമിഴിലുമായി ആരാധകര്‍ക്കിടയില്‍ കയ്യടി നേടിയ മുക്തയുടെ വിവാഹം റിങ്കു ടോമിയുമായി ഉറപ്പിച്ചതോടെ ആരാണ് റിങ്കു എന്ന് അന്വേഷണത്തിലാണ് ആരാധകര്‍. കൊച്ചിയിലെ നമ്പര്‍ വണ്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ഗായിക റിമി ടോമിയുടെ സഹോദരന്‍ കൂടിയായ റിങ്കു. ഈ മാസം ഇരുപതിനാണ് ഇരുവരുടെയും വിവാഹം. മുക്ത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. ഈ മാസം 30ന് തന്റെ വിവാഹമാണെന്നന്നും വരന്‍ റിങ്കു ടോമിയാണെന്നും ഒപ്പം എല്ലാവരുടേയും പ്രാര്‍ത്ഥനയും ഞങ്ങളോടൊപ്പം വേണമെന്നും മുക്ത ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവരുടേയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ഇതിന് സാഹചര്യമൊരുക്കിയത് റിമി ടോമി തന്നെയാണ്. മുക്തയും റിങ്കുവും തമ്മിലെ വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ വച്ച് നടക്കും.

ഡിഎന്‍ആര്‍ എന്നാണ് റിങ്കുവിന്റെ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര്. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കമ്പനി നടത്തുന്നത്. വലിയ ആഘോഷ പരിപാടികള്‍ തുടങ്ങി എല്ലാം ഈ കമ്പനി നടത്തികൊടുക്കുന്നു. കേരളത്തിലെ കല്ല്യാണങ്ങള്‍ക്ക് ഈവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സാന്നിധ്യം അനിവാര്യമായതും റിങ്കുവിന് തുണയായി. റിമി ടോമിയുടെ സഹോദരന് അങ്ങനെ കൈനിറയെ പോജക്ടുകളെത്തി. അവാര്‍ഡ് നിശകളൊരുക്കിയും സംഗീത പാര്‍ട്ടികളൊരുക്കിയുമെല്ലാം കേരളത്തിലുടനീളം അവര്‍ നിറഞ്ഞു. അതിനിടെയിലാണ് മുക്തയുമായുള്ള പരിചയം വിവാഹത്തിലേക്ക് എത്തുന്ന ബന്ധമായി വളരുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെ നാളത്തെ സൗഹൃദത്തിനൊടുവില്‍ വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് റിങ്കുവും മുക്തയും വിവാഹിതരാവാന്‍ തീരുമാനിച്ചത്. പ്രണയ വിവാഹമാണെന്ന പ്രചരണം മുക്ത നിഷേധിച്ചു. റിമിയുടെ കുടുംബത്തിന്റെ ഭാഗമാവുകയെന്നത് വലിയ സൗഭാഗ്യമാണെന്ന് മുക്ത പറഞ്ഞു. മുക്ത എല്‍സ ജോര്‍ജെന്നാണ് മുഴുവന്‍ പേര്. കോതമംഗലം സ്വദേശികളായ ജോര്‍ജിന്റെയും സാലിയുടെയും മകളാണ്. കൊച്ചിയിലാണ് താമസം. കലോത്സവ വേദികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് മുക്ത സിനിമയിലെത്തിയത്. തമിഴില്‍ ഭാനു എന്ന പേരിലാണ് മുക്ത അഭിനയിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി തമിഴ് സിനിമകളിലും അഭിനയിച്ചു. ആര്യ നായകനായി എത്തുന്ന വി എസ്ഒപിയാണ് മുക്തയുടെ പുതിയ ചിത്രം. റാണിയാണ് റിങ്കുവിന്റെ അമ്മ. വിവാഹശേഷവും അഭിനയം തുടരുമെന്നും റിങ്കുവും റിമിയും തനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുക്ത പറഞ്ഞു. പരേതനായ ടോമി ജോസഫിന്റേയും റാണിയുടേയും മകനാണ് റിങ്കു. റിമി ടോമിയെ കൂടാതെ റിനു ടോമിയെന്നൊരു സഹോദരി കൂടിയുണ്ട് റിങ്കുവിന്

Top