സ്ത്രീകളുടെ വ്യക്തിത്വം, തനിമ, സൗന്ദര്യം എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടേയും ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വിധം സാരി ഉടുത്താല്‍ പാര്‍ട്ടികളോ, പബ്‌ളിക്ക് ഫങ്ങ്ഷനുകളോ, ജോലി സ്ഥലമോ എവിടെയായാലും തിളങ്ങി നില്ക്കാം. സാരി ഉടുക്കുമ്പോള്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.
വണ്ണം കൂടുതല്‍ ഉള്ളവരും, ഉയരം കുറഞ്ഞവരും സാരി ഉടുക്കുമ്പോള്‍ കൂടുതല്‍ ഞൊറിവിട്ട് ഉടുക്കുന്നതാണ് നല്ലത്.
ഉയരം കുറഞ്ഞവര്‍ക്ക് സാരി ഒറ്റപാളിയായി ഇടുന്നത് നന്നായി ഇണങ്ങും.
വീതി കൂടിയ ബോര്‍ഡറാണ് ഉയരം ഉള്ളവര്‍ക്ക് ചേരുന്നത്., വീതി കുറഞ്ഞതാണ് പൊക്കം കുറഞ്ഞവര്‍ക്ക് ഉത്തമം.
ചൂടു കാലാവസ്ഥയില്‍ കറുപ്പ് നിറം ഒഴിവാക്കണം.
നിറമുള്ളവര്‍ക്ക് ഡാര്‍ക്കാണ് ചേരുന്നത്, ഇരുണ്ട നിറമുള്ളവര്‍ക്ക് ലൈറ്റ് ഷേയ്ഡുകളാണ് കൂടുതല്‍ ഇണങ്ങുന്നത്.
സേഫ്റ്റി പിന്നുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.
വില കൂടിയ സാരികള്‍ ഡ്രൈക്‌ളീനിങ്ങ് ചെയ്യുന്നതാണ് ഉത്തമം.
ഒറ്റ പാളിയായി ഇടുമ്പോള്‍ ഭംഗി തോന്നുന്ന സാരികള്‍ ഞൊറിവിട്ട് ഭംഗി കളയരുത്.