തിരുവനന്തപുരം: സിനിമാ നടിമാരുടെ വസ്ത്രധാരണത്തെ കറിച്ച് വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായി ജി സുധാകരന്. നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറന്ന് ഗ്ലാമറസാകാനാണ് ശ്രമം.വസ്ത്രത്തിന്റെ അളവ് കുറഞ്ഞാലേ ശ്രദ്ധേയരാകൂ എന്ന ധാരണയാണ് മലയാളസിനിമയിലെ പല നായികമാര്‍ക്കും ഉള്ളതെന്ന് സുധാകരന് കുറ്റപ്പെടുത്തി.വസ്ത്രധാരണത്തിലെ പരിഷ്കാരങ്ങള്‍ നമ്മുടെ സംസ്കാരത്തെയും ബാധിച്ചു സുധാകരന് പറഞ്ഞു. സായിപ്പിന്റെ ഭാഷയില്‍ എഴുതിയാലേ മഹത്തായ സാഹിത്യസൃഷ്ടി ഉണ്ടാവുകയുള്ളൂ എന്ന ധാരണ ഇപ്പോഴുണ്ടെന്നും ജി സുധാകരന് പറഞ്ഞു. മഞ്ചു വെള്ളായണിയുടെ പുതിയ പുസ്തകം മാനസകൈലാസത്തിന്റെ പ്രകാശനചടങ്ങിലാണ് ജി സുധാകരന് തുറന്നടിച്ചത്.