സീമാസ് ബഹിഷ്‌ക്കരണം കേരളം ഏറ്റെടക്കുന്നു; തൊഴിലാളി സമരത്തിന് വിട്ടുവീഴ്ച്ചയില്ലാതെ സിപിഎം; അതിജീവനപോരാട്ടം വിജയത്തിലേക്ക്

 

ആലപ്പുഴ: അടിമപ്പണിക്കെതിരെ മുട്ടുമടക്കാതെ ആലപ്പുഴ സീമാസിലെ തൊഴിലാളി സമരം ശക്തമാകുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിമാസ് വസ്ത്രശാലകള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ സീമാസിലെ സ്ത്രീ തൊഴിലാളികളുടെ സമരം കരുത്താര്‍ജ്ജിക്കുകയാണ്. സമരത്തിന് പിന്തണ പ്രഖ്യാപിച്ച പതിവ് നിലപാടില്‍ നിന്ന് വ്യത്യസ്തമായി തോമസ് ഐസ്‌ക്ക് എംഎല്‍എയും സിപിഎമ്മും എത്തിയതോടെയാണ് സീമാസും പ്രതിരോധത്തിലായത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ സീമാസ് ടെസ്‌റ്റൈല്‍സ് വനിതാ ജീവനക്കാര്‍ നടത്തിവരുന്ന സമരം ശക്തമാകുന്നു. സമരത്തിന്റെ മുന്നില്‍ സിപിഎമ്മും തോമസ് ഐസക് എംഎല്‍എയും നിറയുന്നതാണ് പ്രതിഷേധത്തിന് ശക്തിപകരാന്‍ കാരണം. സോഷ്യല്‍ മീഡിയിയലെ ഹാഷ് ടാഗ് പ്രചരണത്തിനും പിന്തുണ ഏറുകയാണ്. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഈ ചര്‍ച്ചയ്ക്ക് ഇപ്പോള്‍ ആവേശം കൂടുകയാണ്. പതിവ് പോലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തുണിക്കട സമരത്തെ പിന്തുണച്ചില്ല. എന്നിട്ടും മറുനാടന്‍ മലയാളി ഉയര്‍ത്തികൊണ്ട് വന്ന വിഷയം സമൂഹിക മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ചര്‍ച്ചയാക്കി വിജയത്തിന് അടുത്തേക്ക് എത്തിക്കാനായെന്ന ആത്മവിശ്വാസമാണ് ആലപ്പുഴയിലെ സിപിഐ(എം) നേതൃത്വത്തിനുമുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീമാസുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎമ്മും നിലപാടിലെത്തി. മറ്റ് ശാഖകളിലേക്കും സമരം ബാധിക്കുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് അനുനയത്തിന് സീമാസ് തയ്യാറാകുന്നത്. തോമസ് ഐസക്കിന്റെ നേതൃത്വം കൊണ്ട് ശ്രദ്ധേയമായി മാറിയ സമരം ഇനിയും തുടരുന്നത് വലിയ തിരിച്ചടി നല്‍കുമെന്ന ബോധ്യം മാനേജ്‌മെന്റിന് വന്നു കഴിഞ്ഞു. ഇതാണ് സമരത്തെ വിജയത്തിലേക്ക് അടുപ്പിക്കുന്നത്.

സീമാസില്‍ കടുത്ത തൊഴില്‍ പീഡനമാണ് തങ്ങള്‍ അനുഭവിച്ചുവരുന്നതെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍ പറയുന്നത്. തൊഴിലാളി സംഘടനയില്‍ ചേര്‍ന്നതിന് 13 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയതിനെ തുടര്‍ന്നാണ് 64 വനിതാ ജീവനക്കാര്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളുകളായി സ്ഥാപനത്തില്‍ തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ ഞെട്ടിക്കുന്നതാണ്. ചെറിയ കാര്യങ്ങള്‍ക്കുപോലും വന്‍ ഫൈന്‍ ഈടാക്കുക, 6 പേര്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറികള്‍, പഴകിയ ഭക്ഷണം, ടോയ്‌ലറ്റിന്റെ സൗകര്യമില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എല്ലാറ്റിനും ഉപരിയായി കൂടുതല്‍ സമയമുള്ള ജോലിയും. ജോലി സമയം കുറക്കുക, ഇരിക്കാന്‍ അനുവദിക്കുക, പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

Top