പരസ്യത്തില്‍ പറയുന്ന പോലെ ഉളളിലുളള സ്‌നാനത്തിന് അതായത് ശരീരത്തിനകം ശുദ്ധീകരിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാലോ…അതിനാണ് ടീ ഡെറ്റോക്‌സ് അഥവാ ടീ കെ്‌ളന്‍സറുകള്‍ ഉപയോഗിക്കുന്നത്. ഇതൊക്കെ അറിയാമെങ്കിലും രാവിലെ ഹെര്‍ബല്‍ ടീ പരീക്ഷിക്കാന്‍ മലയാളിക്ക് ഇപ്പോഴും മടിയാണ്. എന്നാല്‍ ഒരു സുന്ദരി ഇതിന്റെ ഗുണഗണങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നാലോ…ഒന്നു ശ്രമിക്കാം അല്ലേ…അതാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ നടക്കുന്നത്. വിദേശ മോഡല്‍ കെയ്‌ലി ജെന്നര്‍ തന്റെ അനുഭവം വിവരിച്ചുകൊണ്ടാണ് ടീടോക്‌സ് അഥവാ ടീ ഡെറ്റോക്‌സ് എന്ന ആയുര്‍വേദിക് ചായകള്‍ക്ക് വേണ്ടി വാദിക്കുന്നത്. മിക്കവാറും എല്ലാ സെലിബ്രിറ്റികളും ഇപ്പോള്‍ ഹെര്‍ബല്‍ ടീകളുടെ പിന്നാലെയാണ്.
അതുകൊണ്ടു തന്നെ നല്ല സുന്ദരിമാരുടെ ഫോട്ടോകല്‍ സഹിതമാണ് ഹൈര്‍ബല്‍ ടീ മാഹാത്മ്യം നെറ്റില്‍ പരക്കുന്നത്. ഹെര്‍ബല്‍ ടീകളിലും വിശപ്പ് കുറയ്ക്കുന്ന ചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആഹാരം കഴിക്കുന്നത് കുറയുകയും ശരീരവണ്ണം കുറയുകയും ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടിപ്‌സില്‍ പറയുന്നു. ഫാഷന്‍ ഷോയില്‍ തന്നെ ഫ്രഷായിരിക്കാന്‍ സഹായിച്ചത് ഹെര്‍ബല്‍ ടീയാണെന്നും ഇവ മറ്റ് തടി കുറയ്ക്കാനുളള മരുന്നുകളേക്കാള്‍
വേഗത്തില്‍ ഫലം നല്‍കുമെന്നും പറയുന്നു. മാത്രമല്ല, ഹെര്‍ബര്‍ ടീ ശീലമാക്കിയാല്‍, ചായയോടൊപ്പം കൊറിക്കാനെന്തെങ്കിലും വേണമെന്ന ശീലവും മാറുമെന്നും ദഹനവും
മെറ്റാബോളിസവും ശരിയാക്കാന്‍ ഇവ ഏറെ ഫലപ്രദമാണെന്നും ടിപ്‌സില്‍ പറയുന്നു.