സോളാര്‍കേസില്‍ ഉമ്മന്‍ചാണ്ടിയെ എതിര്‍കക്ഷിയാക്കി സരിതാനായര്‍ ഹൈക്കോടതിയില്‍; സിബി ഐ അന്വേഷണം വേണമെന്നാശ്യം

കൊച്ചി: സോളാര്‍ കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സരിതാ നായര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എതിര്‍കക്ഷിയാക്കിയാണ് സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മറ്റ് മുതിര്‍ന്ന മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി കോടതി പരിഗണിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടുത്ത പ്രതിരോധത്തിലാകും. മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും അന്വേഷണം വേണമെന്ന് സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

താന്‍ നല്‍കിയ തെളിവുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞതിനു പിന്നാലെയാണ് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സോളാര്‍ കമ്മീഷനു നല്‍കിയ എല്ലാ തെളിവുകളും ഹര്‍ജിയുടെ ഭാഗമായി സരിത ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു സ്ഥാപിച്ചുകൊണ്ടാണ് തെളിവുകള്‍ കൈമാറിയിരിക്കുന്നത്. കേസില്‍ വീണ്ടും അന്വേഷണം വേണമെന്നും നിലവിലെ അന്വേഷണങ്ങളൊന്നും നീതി ലഭ്യമാക്കുന്നതല്ലെന്നും സരിത ഹര്‍ജിയില്‍ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടികള്‍ താന്‍ മുഖ്യമന്ത്രിക്കും ലക്ഷക്കണക്കിനു രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കിയെന്നും തെളിവു സഹിത സരിത ആരോപിച്ചിരുന്നു. പണമിടപാടു സംബന്ധിച്ച് ഒത്തുതീര്‍പ്പിനായി മുഖ്യമന്ത്രിക്കായി ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയും ഇടനിലനിന്നതിന്റെയും ഫോണ്‍ രേഖകളും സരിത തെളിവായി ഹാജരാക്കിയിരുന്നു. ഇതൊന്നും പക്ഷേ, പരിഗണിച്ച് സോളാര്‍ കമ്മീഷന്‍ നടപടിയെടുത്തിരുന്നില്ല. വൈകി കിട്ടുന്ന നീതി നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു രാവിലെ സരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Top