സ്വയംഭോഗവും വന്ധ്യതയും തമ്മിൽ ബന്ധമില്ലെന്നു പഠനം

ഹെൽത്ത് ഡെസ്‌ക്

മനുഷ്യ ശരീരംവളരുന്നതിനോടൊപ്പം തന്നെ അവന്റെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. അങ്ങനെ ഉണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനമാണ് ലൈംഗീകമായ മാറ്റങ്ങൾ. ഇത്തരം ലൈംഗീകമായ മാറ്റങ്ങളെ സാമൂഹികവും മതപരവുമായ ചിന്തകൾ പാപം എന്ന മുൻവിധിയോടെയാണ് പലപ്പോഴും സമീപിക്കുന്നത്. എന്നാൽ ലൈംഗീകത ഒരിക്കലും പാപം അല്ല എന്ന് മാത്രമല്ല അത് ആരോഗ്യമുള്ള മനസ്സിന്റെയും ശരീരത്തിന്റെയും ലക്ഷണമാണെന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ പലപ്പോഴും അബദ്ധധാരണകളോ ശെരിയായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമോ ഒക്കെ ആണ് ലൈംഗീകത പാപമാണ് എന്ന ചിന്തയിലേക്ക് നമ്മളെ നയിക്കുന്നത്. ഇത്തരം അബദ്ധ ശാരണകളിൽ പ്രധാനം ആണ് സ്വയംഭോഗവും അത് ഉണ്ടാക്കും എന്ന് പറയുന്ന ആരോഗ്യ പ്രശ്‌നങ്ങളും. സ്വയംഭോഗം വന്ധ്യതക്കും, ലൈംഗീക ആസക്തികുറക്കുന്നതിലെക്കും എന്തിനു കാഴ്ച നശിക്കാൻ പോലും ഇടയാക്കും എന്ന അബദ്ധ ധാരണകളാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. ഇത് സത്യത്തിൽ വാസ്തവ വിരുദ്ധം ആണ്. അടുത്തിടെ അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ 85% സ്ത്രീകളും 94% പുരുഷൻമാറും സ്വയഭോഗം ചെയ്യുന്നു എന്നാണ് റിപ്പോർട്ട്.

സ്വയംഭോഗം കൊണ്ട് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല നിരവധിയായ ഗുണങ്ങളും ഉണ്ട് എന്നാണ് പുതിയ ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സ്വയംഭോഗം പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോസ്‌ട്രേറ്റ് ക്യാൻസറിനെ ഒരു പരുധി വരെ തടയാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ ഉള്ള ചീത്ത കോളസ്‌ട്രോൾൻറെ അളവിനെയും പ്രമേഹത്തെയും കുറക്കുന്നതിനും സഹായിക്കും. സ്ത്രീകളിൽ യോനിയിൽ ഉണ്ടാകുന്ന അണുബാധയുടെ സാധ്യതകളെ കുറക്കുവാനും സ്വയഭോഗം സഹായിക്കും. കൂടാതെ രതിമൂർച്ചയിലേക്ക് എത്തിക്കുന്നതിന്റെ സാധ്യതകളെ സ്വയംഭോഗം വർദ്ദിപ്പിക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Top