നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ സുപ്രധാനമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. കള്ളക്കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന ദുബായിലുളള സഹോദരന്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇവരുടെ ഫോട്ടോ ക്സ്റ്റംസ് പുറത്തുവിട്ടു. അറസ്റ്റിലായ പൊലീസുകാരന്‍ ജാബിന്‍ കെ ബഷീറിനെ കള്ളക്കടത്ത് ശൃംഖലയുമായി ബന്ധിപ്പിച്ച് നിര്‍ത്തിയ ദുബായിലെ കണ്ണികളാണ് ഇവരെന്ന് അന്വേഷണ സംഘം പറഞ്ഞു. മൂവാറ്റുപുഴക്കാരായ രണ്ട് സഹോദരങ്ങളാണ് ജാബിന്റെ പക്കല്‍ എത്തിക്കാനായി സ്വര്‍ണം പതിവായി കൊടുത്തയച്ചിരുന്നത്. അബിന്‍സ് ബിന്‍ അബൂബക്കര്‍ , അജിന്‍സ് ബിന്‍ അബൂബക്കര്‍. ഇപ്പോഴും ദുബായില്‍ തുടരുന്ന ഇവര്‍ക്കായി കസ്റ്റംസ് തുടക്കത്തിലേ വല വിരിച്ചതാണ്. എന്നാല്‍ പ്രധാനപ്രതി നൗഷാദിനെ പിടികൂടുന്‌പോഴേക്ക് ഇരുവരും നാടുവിട്ടു. ഇവരാണ് സ്വര്‍ണ്ണം നാട്ടിലെത്തിക്കും വരെ കാര്യങ്ങല്‍ പിന്തുടരുന്നത്. ഇവരുടെ നാട്ടിലെ വിലാസത്തില്‍ പലവട്ടം കസ്റ്റംസ് സമന്‍സ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
സ്വമേധയാ എത്തില്ലെന്ന്ഉറപ്പായ സാഹചര്യത്തില്‍ മറ്റ് വഴിക്ക് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അന്വേഷണസംഘം തുടങ്ങി. വെറും കടത്തുകാരായി തുടങ്ങി പിന്നീട് മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് സംഘത്തെ ദുബായില്‍ നിന്ന് നിയന്ത്രിക്കുന്ന പ്രധാന ഇടപാടുകാരായി മാറിയ കഥയാണ് അബിന്‍സ്, അജിന്‍സ് സഹോദരന്മാരുടേത്. ഇതുവരെ 32 പേരെ ഈ കേസുമായി ബന്ധപ്പെട്ട് പിടികൂടി. ഏഴു പേര്‍ കൂടി പിടിയിലാകാനുണ്ട്. വേറെ ആരെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പ്രത്യേക സംഘം അന്വേഷിക്കുന്നുമുണ്ട്. കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനാല്‍, ഒളിവില്‍ കഴിയുന്ന ഏഴു പേര്‍ക്കെതിരെ വിവിധ ഘട്ടങ്ങളായി നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്ന ഇവരുടെ പാസ്‌പോര്‍ട്ട് അടുത്ത ഘട്ടത്തില്‍ റദ്ദാക്കും. തുടര്‍ന്ന് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കും. ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കസ്റ്റംസ് നീക്കം നടത്തും. –