സ്വര്‍ണ്ണാഭരണങ്ങള്‍ ഇല്ലാതെ ചട്ടയും മുണ്ടുമുടുത്ത് മുക്തയുടെ കല്ല്യാണം വെറ്റൈറ്റിയാകും

 

സ്വര്‍ണ്ണാഭരണങ്ങളണിയാതെ ക്രൈസ്തവ പാരമ്പര്യ വസ്ത്രമായ ചട്ടയും മുണ്ടുമണിഞ്ഞായിരിക്കും മുക്ത വിവാഹ പന്തലിലെത്തുക. പരമാവധി ആഡംബരം കുറച്ചായിരിക്കും വിവാഹമെന്നും മുക്തയുടെ ബന്ധുക്കള്‍ സൂചിപ്പിച്ചു.

അന്യം നിന്നു പോകുന്ന ചട്ടയും മുണ്ടും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കണമെന്ന ആശയം ഉള്‍ക്കൊണ്ടാണ് ആ വേഷം തിരഞ്ഞെടുത്തതെന്ന് മുക്ത പറയുന്നു. വിവാഹത്തിന് പത്തുപവനില്‍ കൂടാന്‍ പാടില്ലെന്നതും മുക്ത പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ്. മനഃസമ്മതത്തിന് മുക്തയുടെയും റിങ്കുവിന്റെയും വീട്ടുകാര്‍ മാത്രമാകും പങ്കെടുക്കുക. കല്യാണത്തിന് മുക്തയുടെയും റിമിടോമിയുടെയും അടുത്ത സുഹൃത്തുക്കളെ കൂടി ക്ഷണിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ട് ദിവസം മുന്‍പാണ് കല്യാണക്കാര്യം ചടപടേന്ന് തീരുമാനമായത്. അതുകൊണ്ട് ആരോടും പറയാന്‍ പറ്റിയില്ല. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചിരുന്ന കല്ല്യാണമാണ്. അല്ലാതെ ഇത് പ്രണയവിവാഹമൊന്നുമല്ല. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ തമ്മില്‍ നേരത്തേ അറിയാം. രണ്ട് വീട്ടിലെയും അമ്മമാര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഇങ്ങനൊരു കല്യാണാലോചന വന്നപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. അടുത്ത വര്‍ഷം കല്യാണം മതി എന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ ഇനി ഇങ്ങനെ നീട്ടിക്കൊണ്ട് പോകണ്ട എന്നാണ് വീട്ടുകാരുടെ പക്ഷം.
ഒരു കുടുംബിനിയൊക്കെയാവാന്‍ സമയമായല്ലോ. ഞാന്‍ പോകുന്നത് ഒരു കലാകുടുംബത്തിലേക്കായതിന്റെ സന്തോഷമുണ്ട്. റിമി ചേച്ചിയും സിനിമയില്‍ സംഗീതവും അഭിനയവുമായി നിറഞ്ഞു നില്‍ക്കുകയല്ലേ? ചേച്ചി എന്നെ സ്വന്തം അനിയത്തിയെപ്പോലെയാണ് കണ്ടിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. ചേട്ടന്റെ കുടുംബവും കലാപാരമ്പര്യമുള്ളവര്‍ ആണല്ലോ. അതുകൊണ്ട് വിവാഹശേഷവും സിനിമയെ ഉപേക്ഷിക്കേണ്ടിവരില്ല എനിക്ക്. മനഃസമ്മതം കഴിഞ്ഞും 28ആം തീയതി വരെ സ്റ്റേജ് ഷോ ഏറ്റെടുത്തിട്ടുണ്ട് ഞാന്‍.

Top