രാജ്യത്ത് വിദ്യാസമ്പന്നാരായ യുവജനങ്ങള്‍ വര്‍ധിച്ചുവന്നിട്ടുണ്ട്. ഇതാണ് സര്‍ക്കാരിനെ സ്വദേശിവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്.
സൗദി അറേബ്യ സ്വദേശിവല്‍ക്കരണം തുടങ്ങിയിട്ട് കാലങ്ങളായി. അതിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിടുകയും ചെയ്തു. തൊട്ടുപിന്നാലെ കുവൈത്തും സമാനമായ നടപടികള്‍ ആരംഭിച്ചു. മലയാളികളെ ഏറെ ആശങ്കയിലാക്കി യുഎഇയും സ്വദേശിവല്‍ക്കരണത്തിന് തുടക്കമിടുന്നു.
സ്വദേശി വല്‍ക്കരണം വേഗത്തിലാക്കാന്‍ വിവിധ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ക്ലബ്ബ് ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിക്കും. ഈ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ തയ്യാറായി വന്നിരിക്കുന്നത് 140 സ്വകാര്യ കമ്പനികളാണ്. ഇവര്‍ സര്‍ക്കാരുമായി സഹകരിച്ചാണ് സ്വദേശി വല്‍ക്കരണം ശക്തിപ്പെടുത്തുക. നേരത്തെ യുഎഇ നിയമങ്ങള്‍ കര്‍ശനമാക്കിയത് മൂലം ചെറിയ കടകള്‍ നടത്തുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
സൗദി അറേബ്യയില്‍ നിതാഖാത്ത് നടപ്പാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഘട്ടങ്ങളായിട്ടായിരുന്നു നടപ്പാക്കല്‍. ഇപ്പോള്‍ 2020ല്‍ വന്‍തോതില്‍ മാറ്റം ലക്ഷ്യമിട്ടാണ് അവരുടെ നീക്കം.
ഈ വേളയില്‍ തന്നെയാണ് കുവൈത്തും സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ആരംഭിച്ചത്. ഇവര്‍ വിദേശികളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. പകരം ചെറിയ കേസുകളില്‍ കുടുങ്ങുന്ന വിദേശികളെ പോലും നാടുകടത്തുകയാണ് ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് യുഎഇയും സമാനമായ പദ്ധതി നടപ്പാക്കുന്നത്. നിരവധി വിദേശി പ്രോല്‍സാഹന പദ്ധതികള്‍ നടപ്പാക്കിയ നാടാണ് യുഎഇ. ഇവിടെ സ്വദേശിവല്‍ക്കരണം വരില്ലെന്നാണ് മലയാളികളുടെ കണക്കുകൂട്ടല്‍.
ഈ സാഹചര്യത്തിലാണ് യുഎഇയും സ്വന്തം നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശികളുടെ എണ്ണം കുറയ്ക്കും.