ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കര്‍ണാടക: ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്തിമ വിധി വരുന്നതുവരെ കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

കോടതി വാദം കേള്‍ക്കുന്നതിന് മുന്നോടിയായി ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ സി.ആര്‍.പി.സി. സെക്ഷന്‍ 144 പ്രകാരം നിരോധനം ഏര്‍പ്പെടുത്തി. അതേസമയം വിവാദം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top