തിരുവനന്തപുരം: വയറ്റിനുള്ളി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത് ഒന്നരകോടിയുടെ സ്വര്‍ണ്ണം. മലേഷ്യയയിലെ ക്വാലാലംപൂരില്‍ നിന്നും ഇന്നലെ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എട്ട് യാത്രക്കാരില്‍ നിന്നും വയറ്റിനുള്ളിലും മലദ്വാരത്തിലുമൊളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലുള്ള സ്വര്‍ണം സംഘത്തിലുള്ളവര്‍ വിഴുങ്ങിയാണ് കൊണ്ട് വന്നത്.
തമിഴ്നാട് സ്വദേശികളായ എട്ട് പോരാണ് സംഘത്തിലുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തില്‍ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്ളത്. ഗുളിക രൂപത്തില്‍ വിഴുങ്ങിയ സ്വര്‍ണം പൂര്‍ണ്ണമായും പുറത്തെടുക്കുന്ന നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി 10 മണിക്ക് മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നുമെത്തിയ മലിന്തോ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഘം തലസ്ഥാനത്തിലെത്തിയത്.
എട്ടംഗ സംഘത്തിലുള്ളവര്‍ സ്ഥിരമായി വിദേശയാത്രകള്‍ നടത്തിയിരുന്നുവെന്നും 2, 3 ദിവസത്തെ ഇടവേളകളില്‍ ഇങ്ങനെ യാത്ര ചെയ്തതാണ് കസ്റ്റംസ് അധികൃതരില്‍ സംശയമുണ്ടാക്കിയതെന്നുമാണ് ലഭ്യമായ വിവരം. ഇവരെ 3 ദിവസം മുന്‍പ് സംശയം തോന്നി പരിശോധിച്ചെങ്കിലും കാലി ബാഗുകള്‍ മാത്രമാണ് കണ്ടെത്താനായത്.
എന്തിനാണ് കാലി ബാഗുകളുമായി പോകുന്നതെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് തുണി ബിസിനസാണെന്നും തുണി വാങ്ങാനാണ് പോകുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.തിരുപ്പൂരില്‍ നിന്നും തൃച്ചിയില്‍ നി്‌നനും തുളികളെടുത്ത് മടങുന്നവരെന്നാണ് പറയുന്നത്. എ്ന്നാല്‍ എന്തിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി യത്ര എന്ന് ചോദിക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് കുറവാണെന്നും മറ്റുമുള്ള ന്യായങ്ങളാണ് ഇവര്‍ പറയുന്നത്.
തിരിച്ച് വന്നപ്പോഴും പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. എന്നാല്‍ ഇവരെ സംശയമുണ്ടായിരുന്നതിനാല്‍ ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊന്നും സംഘം സഹകരിച്ചില്ലെന്നും ബാഗുകള്‍ പരിശോദിച്ചോളുവെന്നും പറഞ്ഞതായാണ് സൂചന. തുടര്‍ന്നാണ് സ്വര്‍ണം വിഴുങ്ങിയതാകാമെന്ന നിഗമനത്തില്‍ കസ്റ്റംസ് അധികൃതര്‍ എത്തിചേര്‍ന്നത്. തുടര്‍ന്ന് എക്‌സ്‌റേയ് പരിശോധനയ്ക്ക വിധേയരാക്കുമെന്ന് പറഞ്ഞപ്പോഴാണ് സംഘം കുറ്റം സമ്മതിച്ചതും.
ഗുളിക രൂപത്തിലുള്ള സ്വര്‍ണം കഷ്ണങ്ങള്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അതിന് മുകളില്‍ റബര്‍ കവറിട്ടാണ് വിഴുങ്ങിയത്. ചോദ്യം ചെയ്യുന്ന സമയത്ത് സ്വര്‍ണം വിഴുങ്ങിയിരുന്നവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. 24 മണിക്കൂറിനുള്ളില്‍ സ്വര്‍ണം പുറത്തെടുത്തില്ലെങ്കില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടും. ഇത് അറിയാവുന്ന കസ്റ്റംസ് അധികൃതര്‍ ഇവരോട് ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.സംഘത്തിലുള്ളവര്‍ നിരന്തരം വെള്ളമാവശ്യപ്പെടുകയും ചെയ്തു.
25 മുതല്‍ 30 ഗ്രാം വരെ വരുന്ന ഒന്‍പത് വീതം ഗുളികകളാണ് സംഘത്തിലെ ഓരോരുത്തരും വിഴുങ്ങിയിട്ടുള്ളത്. മലേഷ്യയില്‍ നിന്നുള്ള മലിന്തോ എയര്‍ലന്‍സിന്റെ ഒ.ഡി 261 നമ്പര്‍ വിമാനത്തിലാണ് ഇവരെത്തിയത്. നോട്ട് നിരോധിക്കലിന് ശേഷം വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണകടത്ത് വ്യാപകമാണ്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ വലിയ അളവിലാണ് ഇപ്പോള്‍ സ്വര്‍ണ്ണവേട്ട നടക്കുന്നത്.