കാഞ്ഞങ്ങാട് : ടെലിവിഷന്‍ തലയില്‍ വീണ്ട് ഒരു വയസുകാരി മരിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്‌റ്റോറിലെ കെ.പി ഉണ്ണികൃഷ്ണന്റെയും വിദ്യയുടെയും മകന്‍ അര്‍ണവ് മരിച്ചു. എറണാകുളത്തെ താമസസ്ഥലത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കുഞ്ഞ് സ്റ്റാന്‍ഡില്‍ പിടിച്ചു നിന്നപ്പോള്‍ ടി വി മറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ അന്ത്യം സംഭവിച്ചു.വില്‍ഹെംസണ്‍ ഷിപ്പിംഗ് കമ്പനിയിലെ എന്‍ജിനിയറായ ഉണ്ണികൃഷ്ണന്‍ മൂന്നു മാസത്തെ കോഴ്‌സിനായി എറണാകുളത്ത് കുടുംബസമേതം തങ്ങുകയായിരുന്നു. ഇന്നലെ വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്ന അപടകം സംഭവിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക