യുപിയിൽ കെട്ടിടം തകർന്ന് വീണ് 10 മരണം; 5 പേർക്ക് പരിക്ക്..രക്ഷാപ്രവർത്തനം തുടരുന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് 10 പേർ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സാക്കിൾ നഗർ കോളനിയിലുള്ള കെട്ടിടമാണ് തകർന്നത്. ശനിയാഴ്ച വൈകീട്ട് 5.15 ഓടെയാണ് അപകടം നടന്നത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 15 പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 11 പേരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 പേരും മരിക്കുകയായിരുന്നു.

ഇതേ കെട്ടിടത്തിൽ തന്നെ ഉടമ ഡയറി ഫാം നടത്തിയിരുന്നതായും രണ്ട് ഡസനിലധികം എരുമകൾ കൂടി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് അനുമാനിക്കുന്നതായി അധികൃതർ പറ‌ഞ്ഞു. കെട്ടിടത്തിനുള്ളിൽ 15 പേരുണ്ടായിരുന്നതായാണ് വിവരം. ഇവരിൽ 11 പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മീററ്റ് സോൺ അഡീഷണൽ ഡിജിപി ടി.കെ താക്കൂർ, ഡിവിഷണൽ കമ്മീഷണർ സെൽവ കുമാരി, പൊലീസ് ഐജി നചികേത ജാ, പൊലീസ് സീനിയർ എസ്.പി വിപിൻ താഠ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവ‍ർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം ജെ.സി.ബി പോലുള്ള വാഹനങ്ങൾ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ സാധിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.

സാജിദ് (40), മകൾ സാനിയ (15), മകൻ സാഖിബ് (11), സിമ്ര (ഒന്നര വയസ്സ്), റീസ (7), നഫോ (63), ഫർഹാന (20), അലിസ (18), ആലിയ (6) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവർ ചികിത്സയിലാണ്.
അപകടത്തിൽ രണ്ട് ഡസനിലധികം പോത്തുകളും കെട്ടിടത്തിന് ഉള്ളിൽ കുടിങ്ങിക്കിടക്കുന്നതായി സംശയം ഉണ്ട്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, അഗ്നിശമന സേന, പോലീസ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മനുഷ്യരാരും ഇല്ലെന്ന് അവശിഷ്ടങ്ങൾക്കിടയിൽ ഇല്ലെന്ന് ഉറപ്പാക്കും വരെ പരിശോധന തുടരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ അറിയിച്ചു.

Top