സ്‌പോട്‌സ് ലേഖകൻ
സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഐബറിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ബാഴ്‌സ ഫൈനൽ സാധ്യത വർധിപ്പിച്ചു. ഇതോടെ തോൽവിയറിയാതെ 36 മത്സരങ്ങൾ കാറ്റാലൻ ക്ലബ്
പൂർത്തിയാക്കി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സുവാരസിന്റെ പാസിൽ ഹദാദിയാണ് ഐബറിന്റെ നെഞ്ചിലേക്ക് ആദ്യ വെടി പൊട്ടിച്ചത്. തുടർന്ന് തകർപ്പൻ ഫോമിലുളള മെസ്സി 41, 76 മിനിറ്റുകളിൽ ഗോളുകൾ നേടി. കളിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്ത ബാഴ്‌സയ്ക്ക് വേണ്ടി സുവാരസ് 84 ആം മിനിറ്റിൽ നാലാം ഗോളും നേടി. ജയത്തോടെ 72 പോയിന്റുമായി ലീഗിൽ ഏറെ മുമ്പിലാണ് ബാഴ്‌സ. നെയ്മർ ഇല്ലാതെയാണ് ബാഴ്‌സ ഇന്നലെയിറങ്ങിയത്. ഇതോടെ നെയ്മർ മെസ്സി സുവാരസ് എന്നിവർ ചേർന്ന് ബാഴ്‌സയ്ക്ക് വേണ്ടി സീസണിൽ 100 ഗോളുകൾ തികച്ചു.