സിനിമ ഡെസ്‌ക്
പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചു മേജർ രവി നടത്തിയ പരാമർശം ഏറ്റെടുത്തു പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്, പതിനായിരം അടി ഉയരത്തിൽ പോലും ലാലിനു ശ്വാസം കിട്ടുമെന്നും, മെയ് വഴക്കത്തോടെ അഭിനയിക്കുമെന്നും മേജർ രവി കുറിച്ചത്. എന്നാൽ, ഇതിലെ ഒരു പരാമർശം മാത്രമെടുത്ത് ലാലിനെയും മേജർ രവിയെയും പൊങ്കാലയിട്ടു തീർ്ക്കുകയാണ് സോഷ്യൽ മീഡിയ.
മോഹൻലാലിനോളം മെയ്‌വഴക്കം യുവതാരങ്ങൾക്ക് പോലും ഇല്ലെന്ന് സംവിധായകൻ മേജർ രവി. ലെഫ്റ്റനന്റ് കേണൽ പദവിക്ക് മോഹൻലാലിന്റെ ശരീരഘടന അനുയോജ്യമല്ലെന്ന വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവിയുടെ അഭിപ്രായ പ്രകടനം. മോഹൻലാൽ കാഴ്ചയിൽ തടിച്ചിട്ടാണ്. എന്നാൽ ഏത് രീതിയിലും ശരീരം വഴങ്ങുന്ന താരമാണ് അദ്ദേഹം.
ഇരുന്ന ഇരുപ്പിൽ കാൽ തലയിൽ മുട്ടിക്കാൻ പോലും മോഹൻലാലിന് സാധിക്കും. തന്റെ മൂന്ന് സിനിമകളിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ലാൽ അഭിനയിച്ചതെന്നും മേജർ രവി പറഞ്ഞു. പതിനായിരത്തിലധികം അടി ഉയരമുള്ള സ്ഥലങ്ങളിൽ ഓക്‌സിജൻ കിട്ടാതെ പല യുവതാരങ്ങളും ബോധം കെട്ട് വീണിട്ടുണ്ട്. എന്നാൽ ലാലിന് ഒരു കുലുക്കവും ഉണ്ടായിട്ടില്ല. ആ കയറ്റം മുഴുവൻ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം കയറിയത്.
കുരക്ഷേത്രയുടെ അവസാന സീനുകളിലെ ഓട്ടവും മോഹൻലാൽ ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. അന്ന് അദ്ദേഹത്തിനൊപ്പം ഓടിയെത്താൻ ക്യാമറമാനും യുവതാരങ്ങളും ഏറെ ബുദ്ധിമുട്ടിയെന്നും മേജർ രവി പറഞ്ഞു.
ഈ അഭിമുഖത്തിലെ ഭാഗങ്ങൾ എടുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ട്രോളുകളിൽ ചില്ത് ഇങ്ങനെ.