പത്തുവയസ്സുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാല്‍സംഗം ചെയ്തു ..

ഫരീദാബാദ്: ഹരിയാനയില്‍ ഫരീദാബാദ് സെക്ടര്‍ 22ലെ വൈഷ്‌ണോ ദേവി  ക്ഷേത്രത്തിനകത്തെ മുറിയില്‍ വെച്ച് പത്തുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു.ഇവിടെയുള്ള മേളക്കാരില്‍ ഒരാളാണ് ബലാല്‍സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ മേളക്കാരനായ ബണ്ടി എന്നയാളെ പൊലീസ് തിരയുകയാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിഗ്രഹങ്ങളില്‍ ഇടാനുള്ള തുണികളും മറ്റും സൂക്ഷിക്കുന്നതിന് ക്ഷേത്രത്തിലെ മുറിയിലേക്ക് പെണ്‍കുട്ടിയെ അയച്ചതായി പുരോഹിതന്‍ പറഞ്ഞു. ഇത് കണ്ട് മുറിയില്‍ എത്തിയ യുവാവ് ഇവിടെ വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞതായി പൊലീസ് പറഞ്ഞു.

Top