പാന്‍ കാര്‍ഡിനു പുറമേ 81 ലക്ഷം ആധാര്‍ നമ്പറുകളും റദ്ദാക്കി; നിങ്ങളുടേത് അസാധുവാണോ? എങ്ങനെ അറിയാം?

രാജ്യത്തെ 81 ലക്ഷം ആധാര്‍ നമ്പറുകളും 11 ലക്ഷം പാന്‍ കാര്‍ഡുകളും അസാധുവാക്കി. ഇന്‍കം ടാക്‌സ് റിട്ടേണ്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

ആഗസ്റ്റ് 31 ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ നേരത്തേ തന്നെ അസാധുവാക്കിയിരുന്നു. ഇപ്പോള്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിരിക്കുകയാണ്.

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു മുന്‍പ് നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അത് എങ്ങനെ അറിയാം?

ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ https://uidai.gov.in തുറക്കുക. അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയാം.

ആധാര്‍ നമ്പര്‍ റദ്ദായിട്ടില്ലെങ്കില്‍ അടുത്ത പേജില്‍ നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് കാണിക്കും. ആധാര്‍ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ പേജില്‍ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജില്‍ ഉണ്ടാകും.

നിങ്ങളുടെ ആധാര്‍ നമ്പര്‍ അസാധുവായാല്‍ Verify Aadhaar number എന്നുള്ളതിന്റെ അടുത്ത പേജില്‍ ആധാര്‍ നമ്പര്‍ ഇപ്പോള്‍ പ്രാബല്യത്തിലില്ല എന്ന സന്ദേശം കാണാം.

ചിലര്‍ വ്യാജ വിവരങ്ങള്‍ നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു.

സാമ്പത്തിക ഇടപാടുകള്‍ക്ക് ചിലര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു.

നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക. തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇതേത്തുടര്‍ന്ന് ഒരു ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.

Top