പകുതിവിഴുങ്ങിയ പെരുമ്പാമ്പിന്റെ പിടിയില്‍നിന്ന് കല്ലുകൊണ്ട് ഇടിച്ച് 11 കാരന്‍ രക്ഷപ്പെട്ടു

മംഗളൂരു: ദേഹം മുഴുവന്‍ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്റെ പിടിയില്‍നിന്ന് 11 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിവരിഞ്ഞ് വിഴുങ്ങാന്‍ നോക്കിയ പെരുമ്പാമ്പിനെ കല്ലുകൊണ്ട് ഇടിച്ചുപരത്തി 11 കാരന്‍ രക്ഷപ്പെട്ടു. മംഗലുരുവിലെ ബണ്ട്വാള്‍ സജീപയിലെ വൈശാഖ് എന്ന ആണ്‍കുട്ടിയാണ് ധൈര്യവാനായ ഈ ബാലന്‍. ചുറ്റിവരിഞ്ഞ് കാല് പകുതി വിഴുങ്ങിയ പാമ്പിനെ ആത്മധൈര്യം വിടാതെ കയ്യില്‍ കിട്ടിയ കല്ലുകൊണ്ട് ഇടിച്ചു ബാലന്‍ ശരിയാക്കുകയായിരുന്നു.

കെട്ടിവരിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ പയ്യനെ മംഗലുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബണ്ട്വാള്‍ സജിപയില്‍ ആദര്‍ശ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ വൈശാഖ് സ്‌കൂള്‍ വിട്ടു വരുമ്പോഴാണ് പാമ്പ് പിടികൂടിയത്. തുടര്‍ന്ന് ചുറ്റി വരിയുകയും നിലത്തുവീണ വൈശാഖിന്റെ കാല്‍ വായ്ക്കുള്ളിലാക്കുകയും ചെയ്തു. എന്നാല്‍ അവസാനം വരെ പൊരുതാന്‍ തീരുമാനിച്ച വൈശാഖ്എ കയ്യില്‍ കിട്ടിയ കല്ലുകൊണ്ട് പാമ്പിനെ ഇടിക്കാന്‍ തുടങ്ങി. ശരിക്ക് ഇടികിട്ടിയ പാമ്പ് ഒടുവില്‍ വൈശാഖിനെ വിടുക തന്നെ ചെയ്തു.ഇടയില്‍ വൈശാഖിന്റെ നിലവിളി കേട്ട് ഇറങ്ങി വന്ന പെണ്‍കുട്ടിയാണ് പിന്നീട് വൈശാഖിനെ വീട്ടില്‍ എത്തിച്ചത്. പരിക്കേറ്റ വൈശാഖിനെ വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലാണ് പയ്യന്‍. പാമ്പ് വരിഞ്ഞു മുറുക്കിയപ്പോള്‍ വിളി കേട്ട് സഹായിക്കാന്‍ പെണ്‍കുട്ടി എത്തിയെങ്കിലും ആക്രമണ സാധ്യത ഭയന്ന് വൈശാഖ് പെണ്‍കുട്ടിയെ അകറ്റി നിര്‍ത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top