പതിനൊന്നുകാരന് വിവാഹം ! വധു അമ്പലത്തിലെ ദേവി ! വിചിത്ര ആചാരം..

പുനെ: പതിനൊന്നുകാരനെ സ്ത്രീയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമം .വിചിത്രമായ ആചാരത്തിന്റെ പേരിലാണ് പ്രാദേശികമായി ആരാധിക്കുന്ന ദേവിയുടെ വേഷത്തില്‍ എത്തിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിച്ച് നല്‍കാന്‍ ശ്രമം! സംഭവം പൊലീസ് ഇടപെട്ട് തടഞ്ഞു. മഹാരാഷ്ട്രയിലെ പുനെയ്ക്കടുത്ത് ബാരാമതിയിലാണ് വിചിത്ര സംഭവം. ബാരാമതിയിലെ ഗുണവതിയെന്ന ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന ആചാരം.

ജന്‍മാല്‍ എന്ന പ്രാദേശിക ആചാരത്തിന്റെ ഭാഗമായാണ് 11കാരനെ തങ്ങള്‍ ആരാധിക്കുന്ന ദേവിക്ക് വിവാഹം കഴിച്ച് നല്‍കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. നാടോടി സംഘത്തില്‍പ്പെട്ട ഒരു സ്ത്രീ ദേവിയുടെ വേഷത്തില്‍ വന്ന് ചടങ്ങില്‍ വച്ച് കുട്ടിയെ വിവാഹം കഴിക്കും. അതിന് പിന്നാലെ കുട്ടിയെ നാടോടി സംഘത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നതാണ് ജന്‍മാല്‍ എന്ന ആചാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

തങ്ങള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടിയെ ആചാരത്തിന്റെ ഭാഗമായി ഇത്തരത്തില്‍ വിവാഹം കഴിച്ച് നല്‍കാമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചടങ്ങ് നടത്താന്‍ ഒരുങ്ങിയത്. വിവാഹത്തോടനുബന്ധിച്ച് 400 പേരെ ക്ഷണിച്ചുള്ള വിരുന്നും സംഘടിപ്പിച്ചിരുന്നു.
അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടന പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വിവാഹം തടഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി പ്രവര്‍ത്തകരും പൊലീസും 11കാരന്റെ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി.

Top