വയനാട്: ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു.11 വയസുള്ള കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. അച്ഛനുള്‍പ്പെടെയുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെ ദുരവസ്ഥ കാരണം രണ്ടുവര്‍ഷം മുമ്പായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ കുട്ടിയെ ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും കുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു.
കുട്ടിയുടെ സംരക്ഷണത്തില്‍ ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. രണ്ട് വർഷം മുമ്പാണ് വീട്ടിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടത്. ഈ നിർദേശം സിഡബ്ല്യുസി വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല എന്നാണ് ആക്ഷേപം.സംഭവത്തില്‍ മേപ്പാടി പൊലീസ് ഉടന്‍ കേസെടുക്കും. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും പ്രതികളാകുമെന്ന് പോലീസ് .