ക്രൈം ഡെസ്‌ക്
ലക്‌നൗ: ഹോ്ട്ടൽ മുറിയിൽ പന്ത്രണ്ടു മണിക്കൂർ പൂട്ടിയിട്ട് ഇരുപതു പേർ ചേർന്നു കൂട്ട ബലാത്സംഗത്തിനിരയാക്കിയ നർത്തകി ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ബന്താരയിൽ ഹോട്ടൽ നർത്തകിയെ തോക്കിൻമുനയിൽ നിർത്തിയാണ് ഒരു സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്.ബലാത്സംഗം ചെയ്തവരെല്ലാവരും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു.
അറസ്റ്റ് ചെയ്ത നാലു പേരുമായി പൊലീസ്
ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഹോട്ടലിൽ നടന്ന ഡാൻസ് പാർട്ടിക്ക് ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചത്. പെൺകുട്ടിയെ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. മദ്യലഹരിയിൽ തങ്ങൾക്ക് അബദ്ധം സംഭവിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ ഹോട്ടൽ മാനേജർക്കെതിരേയും പൊലീസ് കേസെടുത്തു. ഹോട്ടലിൽ ഡാൻസ് അനുവദിച്ചതിനാണ് മാനേജർക്കെതിരെ നടപടി.