ആ ഒരൊറ്റ ചോദ്യം: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിക്ക് കിട്ടിയത് 1.44 കോടി ശമ്പളം..!

സ്വന്തം ലേഖകൻ

ചണ്ഡീഗഡ്:  പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഹർഷിതിനെ 1.44 കോടി വാർഷിക ശമ്പളത്തിൽ ഗൂഗിൾ ജോലിക്കെടുത്തത് ആ ഒറ്റ ചോദ്യത്തിന്റെ ബലത്തിൽ. ഇന്ത്യയെപ്പറ്റിയുള്ള ചോദ്യത്തിനു ഹർഷിത് കൊടുത്ത മറുപടിയാണ് അദ്ദേഹത്തിനു ഇത്ര വലിയ ശമ്പളം നൽകിയത്. ഗൂഗിൾ ഇന്ത്യൻ ഗ്രാമങ്ങളിലേയ്ക്കു ചെല്ലണമെന്നായിരുന്നു ഹർഷിതിന്റെ മറുപടി.
ഈ ചോദ്യത്തോടെയാണ് ചണ്ഡിഗഢ് സെക്ടർ 33ലെ ഗവൺമെന്റ് മോഡൽ സീനിയർ സെക്കന്ററി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹർഷിത് ശർമ്മയ്ക്ക്് ആരെയും മോഹിപ്പിക്കുന്ന ശമ്പളത്തിൽ ഗൂഗിളിൽ ജോലി കിട്ടിയത്. 1.44 കോടി വാർഷിക ശമ്പളമുള്ള ജോലി ഗൂഗിളിന്റെ ഐക്കൺ ഡിസൈനിങ് വിഭാഗത്തിലാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് പകുതിയോടെ ജോലിയിൽ പ്രവേശിക്കാനായി ഹർഷിത് അമേരിക്കയിലേക്ക് പോകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പനിയുടെ സ്പെഷ്യൽ പ്രോഗ്രാം അനുസരിച്ച് ആദ്യ ഒരു വർഷം ട്രെയിനിങ് നൽകും. ഇക്കാലയളവിൽ പ്രതിമാസം നാല് ലക്ഷം രൂപയായിരിക്കും സ്റ്റൈപന്റായി നൽകുക. പരിശീലനം വിജയികരമായി പൂർത്തിയാക്കിയ ശേഷം 12 ലക്ഷം രൂപയായിരിക്കും മാസം ശമ്പളം നൽകുക. സർക്കാർ വിദ്യാലയത്തിൽ പന്ത്രണ്ടാം ക്ലാസിൽ ഐ.ടി മുഖ്യ വിഷയമായെടുത്താണ് ഹർഷിത് പഠിച്ചത്. പല ജോലികൾക്കായും താൻ ഇന്റർനെറ്റിൽ പരതാറുണ്ടായിരുന്നെന്നും ഗൂഗിളിലെ അവസരം ശ്രദ്ധയിൽപെട്ടതോടെ കഴിഞ്ഞ മേയിൽ അപേക്ഷ അയക്കുകയായിരുന്നുവെന്നും ഹർഷിത് പറഞ്ഞു. പത്ത് വർഷത്തോളമായി ഗ്രാഫിക് ഡിസൈനിങിൽ കമ്പമുണ്ടായിരുന്ന ഹർഷിത് സ്വന്തമായി ഡിസൈൻ ചെയ്ത പോസ്റ്ററുകളും അപേക്ഷയോടൊപ്പം അയച്ചു. ശേഷം ഓൺലൈനായി ഇന്റർവ്യൂ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്.ഹർഷിതിന്റെ മാതാപിതാക്കൾ അധ്യാപകരമാണ്. ഏക സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയും.

Top