പന്ത്രണ്ട് വയസ്സുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത് 35 കാരനായ ഭര്‍ത്താവ്. സംഭവം നടന്നത് ചൈനയില്‍. 12 വയസ്സുകാരിയായ ഗര്ഭിണിയെയും കൊണ്ട് ഭര്‍ത്താവാണെന്നവകാശപ്പെട്ട് 35 കാരനും കൂടെ അമ്മായി അമ്മ എന്നവകാശപ്പെട്ട് ഒരു സ്ത്രീയുമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരോട് പറഞ്ഞത് പെണ്‍കുട്ടിക്ക് 20 വയസ്സുണ്ടെന്നാണ്. പക്ഷെ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരും മറ്റും പെണ്‍കുട്ടി 12 വയസ്സ് കഴിഞ്ഞിട്ടില്ലാത്ത ചെറിയ കുട്ടിയാണെന്ന് ഞെട്ടലോടെ മനസ്സിലാക്കി.
കാഴ്ചക്കാര്‍ക്ക് പോലും വിഷമവും നൊമ്പരവും ഞെട്ടലുമാണ് പെണ്‍കുട്ടിയുടെ വീര്‍ത്ത വയറു കണ്ടവര്‍ക്ക് ഉണ്ടായത്. ആശുപത്രി അധികൃതരുടെ പരാതിപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേജര്‍ ജനറല്‍ ഹോ സൈ ടൈന്‍ പറയുന്നത്, തെക്കന്‍ വിയറ്റ് നാമില്‍ നിന്ന് ചെറിയ പെണ്‍കുട്ടികളെ വിലക്ക് വാങ്ങി വധുവാക്കുന്ന രീതി ചില ചൈനീസ് പുരുഷന്മാര്‍ പിന്തുടരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ്. ഇത്തരത്തില്‍ പെണ്‍കുട്ടിയെ അഞ്ചോ ആറോ വയസുള്ളപ്പോള്‍ വിലയ്ക്ക് വാങ്ങി നിര്‍ബന്ധപൂര്‍വം പിന്നീട് ഭാര്യ ആകിയതാവാമെന്നും ഇതിന്മേല്‍ അന്വേഷണം നടത്തുന്നു എന്നുമാണ്
കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായി മാധ്യമങ്ങളിലും പത്രങ്ങളിലും മറ്റെല്ലാ സ്ഥലങ്ങളിലും അന്വേഷണത്തിന് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്ന 35 കാരനെ പോലീസ് അറസ്റ് ചെയ്തു. ഞാന്‍ ഇവിടെ എന്റെ ഭാര്യയെ പരിശോധിക്കാനാണ് കൊണ്ടുവന്നത് ; നിങ്ങള്‍ ആ ജോലി മാത്രം നോക്കിയാല്‍ മതിയെന്നാണ് അയാള്‍ ആശുപത്രി അധികൃതരോട് തട്ടിക്കയറിയത്. പോലീസ് അന്വേഷണം ആരംഭിച്ചു