കൊച്ചി: പതിമൂന്നുകാരിയെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ചിരുന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനിയായ 13കാരിയാണ് ഒരു വര്‍ഷത്തിലേറെയായി പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടുന്നതായി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തിയത്.നഗരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി താന്‍ പിതാവില്‍ നിന്നുള്ള പീഡനം സഹി്ക്കുകയായിരുന്നെന്നും പുറത്തറിയിച്ചാല്‍ കൊല്ലുമെന്നുള്ള ഭിഷണിയെ തുടര്‍ന്നാണ് വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നത് എന്നുമാണ് പെണ്‍കുട്ടി കൗണ്‍സലിംഗില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വേദനയും ശാരീരിക അസ്വസ്ഥതകളും മൂലം കരയുമ്പോഴെല്ലാം ഇയാള്‍ വായ്‌പൊത്തിപ്പിടിച്ചാണ് ഇംഗിതം സാധിച്ചിരുന്നതെന്ന് പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിട്ടുണ്ടെന്നാണ് അറിയുന്നത്. 42കാരനായ പെണ്‍കുട്ടിയുടെ പിതാവ് ഡ്രൈവറാണ്. മദ്യത്തിനും കഞ്ചാവിനും പുറമേ മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും താന്‍ ലഹരി്ക്കായി ഉപയോഗിച്ചിരുന്നതായിട്ടാണ് പെരുമ്പാവൂര്‍ പൊലീസില്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുള്ളത്
പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഇയാള്‍ ശക്തമായി നിഷേധിച്ചിരുന്നെന്നും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഗുളിക കഴിച്ചിട്ട് കിടക്കുന്നതല്ലേ എന്നും ചിലപ്പോള്‍ സംഭവച്ചിരിക്കാം എന്നുമായിരുന്നു ഇയാളുടെ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയെന്നും പൊലീസ് അറിയിച്ചു.
ഒരു മുറിയിലാണ് മാതാപിതാക്കളും പെണ്‍കുട്ടിയും ഉറങ്ങിയിരുന്നത്. കിടന്ന് താമസിയാതെ ഉറക്കം പിടിക്കുന്ന സ്വഭാവക്കാരിയായിരുന്നു മാതാവ്. ഉറക്കത്തില്‍ കുലിക്കി വിളിച്ചാല്‍ പോലും ഉണരാതെ അന്തംവിട്ടുറങ്ങുന്ന സ്വഭാവക്കാരിയായിരുന്നു മാതവെന്ന് പെണ്‍കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാതാവിന്റെ ഉറക്കത്തിന്റെ രീതി മുതലാക്കിയാണ് പിതാവ് മകളെ ഉപദ്രവിച്ചിരുന്നതെന്നാണ് തെളിവെടുപ്പില്‍ വ്യക്തമായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പിതാവ് ഇപ്പോള്‍ റിമാന്റിലാണ്. ബലാല്‍സംഗം, ബാലപീഡനം എന്നിവ ചുമത്തി പോക്സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.