
തിരുവനന്തപുരം: പതിമൂന്നാം നമ്പര്‍ അശുഭലക്ഷണമാണെന്ന് തുറന്നുസമ്മതിക്കാന്‍ പിണറായി വിജയന് ആര്‍ജ്ജവമുണ്ടോ എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വെല്ലുവിളി. 13ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിമാര്‍ ആരും തയ്യാറായില്ലെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണമായാണ് സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
13 അശുഭലക്ഷണമാണെന്ന് തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജവമില്ലെങ്കില്‍ ഇതിലുംഭേദം ഒരു കഷ്ണം കയറെടുത്ത് കെട്ടിത്തൂങ്ങിച്ചാവുന്നതാണ് എന്നാണ് സുരേന്ദ്രന് എഫ്ബിയില്‍ കുറിച്ചത്.
സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:
പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റു. മാദ്ധ്യമങ്ങളെല്ലാം സര്‍ക്കാരിനെ പുകഴ്ത്തി അത്ഭുത കഥകള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രി പുംഗവന്മാരാരും പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ തയ്യാറായില്ലത്രേ!
കെ. ടി. ജലീല്‍ (നമ്പര്‍ 12), പിന്നെ തിലോത്തമന് (നമ്പര്‍ 14), അവസാനത്തെ മന്ത്രിക്കു (നമ്പര്‍ 20). പതിമൂന്നാം നമ്പറിനു എന്താണ് കുഴപ്പം?
വി എസ് മന്ത്രിസഭയില്‍ എം. എ. ബേബി പതിമൂന്നാം നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നുവത്രേ. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഐ(എം), സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.