പതിമൂന്നാം നമ്പറിനെ പേടിച്ച് കമ്മ്യൂണിസ്റ്റ് മന്ത്രിമാരും; പിണറായി മന്ത്രിസഭയിലെ അന്ധവിശ്വാസികള്‍ കേരളത്തിന് നാടക്കേട്

കോഴിക്കോട്: കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരാണെന്ന് അവകാശവാദവും വാചകമടിയെങ്കിലും അന്ധവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നാണ് മന്ത്രിസഭയുടെ ആദ്യ നീക്കങ്ങള്‍ തെളിയിക്കുന്നതത്. 13ാം നമ്പറിനോട് എല്ലാ മന്ത്രിമാരും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കാറിന്റെ നമ്പറുകളില്‍ നിന്ന് പതിമൂന്ന് ഔട്ടായി.

കഴിഞ്ഞ മന്ത്രി സഭയില്‍ ആര്യാടന്‍ മുഹമ്മദും വിഎസ് സര്‍ക്കാരില്‍ എംഎ ബേബിയും അന്ധവിശ്വാസികളെ വെല്ലുവിളിച്ച് 13ാം നമ്പര്‍ ചോദിച്ചു വാങ്ങിയിരുന്നു. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത പതിനാറ് മന്ത്രിമാരുണ്ടായിട്ടും എല്ലാവരും അന്ധവിശ്വാസത്തിന്റെ പിന്നാലെ പോയതാണ് ചര്‍ച്ചയാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിമാരും കാര്‍ നമ്പറും ഇങ്ങനെയാണ്
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ സ്വീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന് രണ്ടാം നമ്പറും ജനതാദളിലെ മാത്യൂ ടി തോമസിന് മുന്നാം നമ്പര്‍ കാര്‍ കിട്ടി. എന്‍ സി പി യുടെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മൂന്നാം നമ്പറിനു അവകാശിയായപ്പോള്‍ അഞ്ചാം നമ്പര്‍ കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എസ് നേതാവ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പേരിലാണ്.
സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ആറാം നമ്പറടിച്ചപ്പോള്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് ഏഴും പൊതുമരാമത്ത് മന്ത്രി ജി സുധാകരന് എട്ടും ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കു ഒന്‍പതാം നമ്പറും വിധിക്കപ്പെട്ടു.
ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പത്തും തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ 11ഉം. സിപിഐ നേതാവും കൃഷി മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍ 12ാം നമ്പറും സംഘടിച്ചപ്പോള്‍ പതിമൂന്നാം നമ്പറിന് അവകാശിയെ കിട്ടിയില്ല. ബാക്കിയുള്ള മന്ത്രിമാരെല്ലാം 13 ഒഴിച്ചുള്ള നമ്പറില്‍ വിശ്വാസം രേഖപ്പെടുത്തി. അതിങ്ങനെയാണ്.
13………………..
14പി. തിലോത്തമന്‍
15 കടകംപള്ളി സുരേന്ദ്രണ്‍
16എ.സി.മൊയ്തീന്‍
17 ജെ മേഴ്‌സിക്കുട്ടിയമ്മ
18പ്രൊഫ. സി. രവീന്ദ്രനാഥ്
19കെ. രാജു
20 ഡോ. കെ.ടി. ജലീല്‍

Top