തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന വെള്ളിച്ചെണ്ണയില്‍ വീണ്ടും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 14 ബ്രാന്‍ഡുകള്‍ കൂടി നിരോധിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയാണ് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പനയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെയും 15 ഓളം കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചിരുന്നു.
നിരോധിച്ച ബ്രാന്‍ഡുകള്‍ ഇവയാണ്.
.ഓണം കോക്കനട്ട് ഓയില്‍
2.കേരള ടേസ്റ്റി ഡബിള്‍ ഫില്‍ടേര്‍ഡ്
3.കോക്കോഫിനാ നാച്ചുറല്‍
4.കല്‍പ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍
5.അമൃത പ്യുവര്‍ കോക്കനട്ട് ഓയില്‍
6.പരിശുദ്ധി
7.കേരള കൊക്കോ ഫ്രെഷ്
8.എ വണ്‍ സുപ്രീം
9.നട്ട് ടേസ്റ്റി
10.നാരിയല്‍ ഗോള്‍ഡ്
11.പ്രീമിയം ക്വാളിറ്റി എആര്‍ പ്യുവര്‍
12.ടിസി നാദപുരം
13.കല്‍പ്പക ഫില്‍ട്ടേര്‍ഡ്
14.കോക്കോ പാര്‍ക്ക് കോക്കനട്ട് ഓയില്‍
മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചിരുന്നു. എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉല്‍പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നുള്ള ഗ്രീന്‍ കേരള, തിരുപ്പൂരില്‍ നിന്നുള്ള കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്മ, തൃശ്ശൂര്‍ കൊപ്രാനാട് ,കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ, രാമനാട്ടുകര കേരംഡ്രാപ്‌സ് എന്നിവയാണ് അന്ന് നിരോധിച്ച വെളിച്ചെണ്ണകള്‍