ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഇറ്റാഹില്‍ ട്രക്ക് റോഡരികിലെ കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു.
ഇറ്റാഹ് ജില്ലയിലെ ജലേസര്‍ മേഖലയിലായില്‍ രാവിലെ മൂന്നു മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്കു മറിഞ്ഞത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജലേസര്‍ നാഗാ ലാല്‍ സിങ്ങില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം ആഗ്ര ജില്ലയിലെ നഗരിയ ഗ്രാമവാസികളാണ്.
റോഡരികിലുള്ള കൈവരി തകര്‍ത്ത് ട്രക്ക് കനാലിലേക്ക് പതിക്കുകയായിരുന്നു.
Tags: truck accident in up