ക്രൈം ഡെസ്‌ക്
ചെന്നൈ: അമ്മയുടെ കാമുകനു മകൾ സമ്മാനായി നൽകിയ നഗ്നസെൽഫി, കാമുകന്റെ കയ്യിൽ നിന്നു വഴി തെറ്റി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂന്നു ദിവസം കൊണ്ടു പെൺകുട്ടി അയച്ചു നൽകിയ ഏഴു വീഡിയോകളാണ് കാമുകൻ തെറ്റായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ കാമുകനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
ചെന്നൈ അഡയാർ എയർഫോഴ്‌സ് കോളനിയിലായിരുന്നു സംഭവം. എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ഭാര്യയും മകളുമാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ചെന്നൈ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയും, മുൻ ക്രിക്കറ്റ് താരവുമായ യുവാവാണ് പൊലീസ് കേസിൽ കുടങ്ങിയിരിക്കുന്നത്. യുവാവും പെൺകുട്ടിയുടെ അമ്മയുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭർത്താവ് ജോലിയ്ക്കു പോകുന്ന സമയങ്ങളിൽ യുവാവ് വീട്ടിലെത്തുന്നതു പതിവായിരുന്നു. ഇത്തരത്തിലാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്.
അടുത്തിടെ യുവാവ് മകളുടെ മൊബൈൽ നമ്പർ വാങ്ങി പെൺകുട്ടിയുമായി വാട്‌സ് അപ്പിലൂടെ ചാറ്റിങ്ങും പതിവുണ്ടായിരുന്നു. യുവാവ് ആവശ്യപ്പെട്ടത് അനുസരിച്ചു പെൺകുട്ടി കുളിക്കുന്നതും വസ്ത്രം മാറുന്നതും അടക്കമുള്ള ഏഴു സെൽഫി വീഡിയോകളും ചിത്രങ്ങളും വാട്‌സ് അപ്പ് വഴി അയച്ചു കൊടുക്കുകകയായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ മാത്രമാണ് പെൺകുട്ടിയുടെ അമ്മ വിവരം അറിഞ്ഞത്. തുടർന്നു ഇവർ ചെന്നൈ അഡയാർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണമാണ് അമ്മയുടെ കാമുകനെ കണ്ടെത്താൻ സഹായിച്ചത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഇദ്ദേഹത്തിനു പറ്റിയ അബദ്ധം മനസിലായത്. പെൺകുട്ടി അയച്ചു നല്കിയ വീഡിയോ കണ്ട ശേഷം ഡിലീറ്റ് ചെയ്യുന്നതിനു പകരം അബദ്ധത്തിൽ സെന്റ് ബട്ടൺ ഞെക്കുകയായിരുന്നു. ഇത് നേരെ ഇദ്ദേഹം അംഗമായ ഗ്രൂപ്പിലേയ്ക്കു പോയി. ഇതോടെയാണ് വീഡിയോ വൈറലായി മാറിയത്. സംഭവത്തിൽ യുവാവിനെതിരെ സൈബർ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.