ബാഗ് പുറത്തിട്ട് സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുത്തതിന് വൈസ് പ്രിന്‍സിപ്പാളുടെ മര്‍ദ്ദനം; 14കാരന് കാഴ്ച്ച നഷ്ടപ്പെട്ടു

അലഹബാദ്: വൈസ്പ്രിന്‍സിപ്പാളുടെ മര്‍ദ്ദനത്തില്‍ 14കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. അലഹബാദ് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ സെര്‍വന്‍ ടെറന്‍സ് എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ കാഴ്ച്ച നഷ്ടമായത്.ബാഗ് പുറത്തിട്ടുകൊണ്ട് രാവിലെ നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി വൈസ് പ്രിന്‍സിപ്പാള്‍ ലെസ്ലി കോട്ടിനോ സെര്‍വനെ ബാറ്റണ്‍ കൊണ്ട് അടിക്കുകയായിരുന്നു.

അടിയേറ്റ ഉടന്‍ സെര്‍വന്റെ കണ്ണില്‍ നിന്ന് രക്തസ്രാവം ഉണ്ടായി. അലഹബാദിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സെര്‍വ്വനെ പിന്നീട് ലക്‌നൗവിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തിനുള്ളില്‍ സെര്‍വന് കണ്ണ് ശസ്ത്രക്രിയ നടത്തേണ്ടിവരും. സംഭവത്തില്‍ ലെസ്ലി കോട്ടീനോയ്‌ക്കെതിരെ സെര്‍വന്റെ മാതപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top