കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി വീട്ടിലെ കുളിമുറിയിൽ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.അയൽവാസിയായ പതിനാലുകാരനാണ് കുഞ്ഞിന്റെ അച്ഛൻ എന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.
രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മാതാവ് പത്തനാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ ഗര്‍ഭിണിയാണന്നും ഉടന്‍ തന്നെ മറ്റേതെങ്കിലും ആസ്പത്രിയില്‍ എത്തിക്കാനും നിര്‍ദേശിച്ചു.
ആസ്പത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടി വീട്ടിലെത്തി ടോയ്‌ലറ്റില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കതക് തളളി തുറന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ പ്രസവിച്ച നിലയിലായിരുന്നു. ഉടന്‍ കുഞ്ഞിനെയും പെണ്‍കുട്ടിയെയും താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ പിതൃത്വത്തിന് ഉത്തരവാദിയെന്ന് പറയുന്ന ആണ്‍കുട്ടി പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. ഡി.എന്‍.എ പരിശോധന നടത്താനുളള തയാറെടുപ്പിലാണ് ബന്ധുക്കള്‍. പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തു. അതേസമയം പെണ്‍കുട്ടിയേക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടിയെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് പോലീസ് ആശയക്കുഴപ്പത്തിലാണ്.