വിഐപി കള്‍ക്കിറങ്ങാന്‍ 15 ഹെലിപാഡ് അരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം; രണ്ട് കൊല്ലം അഴിക്കുള്ളില്‍ കിടന്ന ബിജെപി നേതാവിന്റെ മകളുടെ കല്ല്യാണം 500 കോടി പൊടിച്ച്

ബംഗളൂരു: രാജ്യം കള്ളപ്പണക്കാരെ കുറിച്ചും പുഴ്ത്തിവയ്പ്പുകാരെ കുറിച്ചും ചര്‍ച്ചചെയ്യുമ്പോള്‍ കോടികള്‍ മുടക്കി മകളുടെ കല്ല്യാണം നടത്തുന്ന ബിജെപി നേതാവും വാര്‍ത്തകളില്‍ നിറയുകയാണ്. 500 കോടിയിലധികം പൊടിച്ചാണ് കര്‍ണാടക ബിജെപി മന്ത്രിയും ഖനിമുതലാളിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം േനടത്തുന്നത്. വിഐപികള്‍ക്കെത്താന്‍ പതിനഞ്ചോളം ഹെലിപാഡുകളും അരലക്ഷത്തോളംപേര്‍ക്ക് മൃഷ്ടാന്ന ഭോജനവുമൊരുക്കി ശതകോടികളുടെ ചെലവില്‍ ഒരു ആഡംബര കല്യാണം.

വിവാഹത്തിന്റെ ആഘോഷങള്‍ ഇന്നുമുതല്‍ ആരംഭിക്കുമ്പോള്‍ വിവാഹവേദിയായി ബാംഗല്‍ര്‍ നഗരമധ്യത്തിലെ പാലസ് ഗ്രൗണ്ടില്‍ ഉത്സവാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. 16നു പാലസ് ഗ്രൗണ്ടിലാണു ബ്രഹ്മണിയും വ്യവസായപ്രമുഖന്‍ രാജീവ് റെഡ്ഡിയുമായുള്ള വിവാഹം. 500 കോടി രൂപയിലേറെ ചെലവു പ്രതീക്ഷിക്കുന്ന വിവാഹത്തിന്റെ പന്തല്‍ വിജയനഗര സാമ്രാജ്യത്തിലെ സുവര്‍ണ കൊട്ടാരത്തിന്റെ മാതൃകയിലാണ് ഒരുക്കിയിട്ടുള്ളത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/YYnB6tqULkg

ഇതിനു മാത്രം 150 കോടിയോളം ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സിനിമ ‘ദേവദാസി’ന് സെറ്റിട്ട കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായി ആണ് സെറ്റ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. സെറ്റ് നിര്‍മ്മാണം നടക്കുന്ന പാലസ് ഗ്രൗണ്ടില്‍ മാധ്യമങ്ങളെ വിലക്കിയിട്ട് കുറച്ചു നാളുകളായി. ഹംപിയിലെ വിജയവിഠല ക്ഷേത്രം, ലോട്ടസ് മഹല്‍ എന്നിവയും പാലസ് ഗ്രൗണ്ടില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിനു മാത്രം 50,000 പേരെയാണു ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും എത്തുന്ന വമ്പന്‍ ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കായി 15 ഹെലിപാഡുകളും ഒരുക്കിയിട്ടുണ്ട്.

അനധികൃത ഖനന കേസില്‍ 2011ല്‍ അറസ്റ്റിലായ ജനാര്‍ദന റെഡ്ഡിക്കു മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം സുപ്രീം കോടതിയില്‍നിന്നു ജാമ്യം ലഭിച്ചതു 2015 ജനുവരിയിലാണ്. മാറിയ സാഹചര്യത്തില്‍ കള്ളപ്പണക്കാരനായ ബിജെപി നേതാവിന്റെ കല്യാണമാമാങ്കമായി ബാംഗല്‍രിലെ വിവാഹം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കല്യാണത്തിനുവേണ്ടി തയ്യാറാക്കിയ എല്‍ഇഡി ക്ഷണക്കത്തിന്റെ ആഡംബരം മുതല്‍ കോടികള്‍ പൊടിച്ച് പന്തലൊരുക്കിയതും ഹെലിപാഡുകള്‍ നിര്‍മ്മിച്ചതുമെല്ലാം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നു. റെഡ്ഡിയും കുടുംബവും എല്‍.സി.ഡി ഡിസ്പ്ലേയിലൂടെ ആട്ടവും പാട്ടുമായി വിവാഹക്ഷണം നടത്തുന്നത് വലിയ വാര്‍ത്തയായിരുന്നു.

https://youtu.be/0IRs3s-w3ac

Top