വെഞ്ഞാറമൂട്:
16കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. കുട്ടിയുടെ ഇളയച്ഛന് ഹോസ്റ്റലിലാക്കാനെന്നു പറഞ്ഞാണ് കടത്തിക്കൊണ്ടുപോയത്.കുട്ടിയുടെ മാതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വെഞ്ഞാറമൂട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കുട്ടി ഹോസ്റ്റലിലെത്തിയിട്ടില്ലെന്നറിഞ്ഞ മാതാവ് ഓട്ടോ ഡ്രൈവറെ കണ്ട് വിവരം തിരക്കുകയും ഇരുവരും കിളിമാനൂരിലേക്കാണ് പോയതെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന്, മാതാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട്, രണ്ടാനച്ഛനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.