ബീജിങ്: ഒരു യുവതിയുടെ സുഖമമായ പ്രസവ ചികിത്സക്കെത്തിയത് 16 മെഡിക്കല്‍ ജീവനക്കാര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ചൈനയിലെ ചംങ്ഷ ആശുപത്രിയിലാണ് ഈ അസാധാരണമായ പ്രസവം നടന്നത്. 127 കിലോ തൂക്കമുള്ള യുവതിയുടെ പ്രസവമാണ് ആശുപത്രിയില്‍ നടന്നത്. ഇത്രയും ഭാരമുള്ള സ്ത്രീയുടെ പ്രസവം എങ്ങനെ നടത്തുമെന്നായിരുന്നു ആശുപത്രിക്കാരെ കുഴപ്പിച്ചിരുന്നത്.
യുവതിക്ക് അനസ്തേഷ്യ എങ്ങനെ കൊടുക്കുമെന്നും ആശുപത്രിക്കാരെ കുഴക്കി. അവസാനം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 16 മെഡിക്കല്‍ ജോലിക്കാരെ 127 കിലോ ഭാരമുള്ള യുവതിയുടെ പ്രസവത്തിനായി ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഏല്ലവരുടെ നീണ്ട പരിശ്രമത്തിനും പരിചരണങ്ങള്‍ക്കുമൊടുവില്‍ യുവതിക്ക് സുഖപ്രസവം നടന്നു. കുട്ടി സുഖമായിരി mക്കുകയുയും ചെയ്യുന്നു.
പ്രസവത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ സംഭവത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലെങ്കിലും യുവതി ഭാരം കുറയ്ക്കാന്‍ ശ്രമിക്കേണ്ടേതായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ പറയുന്നത്.