162 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്ത 162 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാകാതെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക മന്ത്രി രമേശ് ജര്‍കിഹോലിയുടെയും കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവ് ലക്ഷമി ഹെബ്ബാല്‍ക്കറിന്റെയും വീടുകളില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത സ്വത്തുകള്‍ പിടിച്ചെടുത്തത്.

41 ലക്ഷം രൂപ, 12 കിലോ സ്വര്‍ണം മറ്റ ആഭരണങ്ങള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. നേതാക്കളുടെയും ബന്ധുക്കളുടെയും ബാങ്ക അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top