പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു; കാഴ്ചക്കാരായി ജനങ്ങള്‍

കാമുകനില്‍ നിന്നും ഗര്‍ഭിണിയായ പതിനേഴുകാരിക്കാണ് അധികൃതര്‍ ചികിത്സ നിഷേധിച്ചത്. ഗര്‍ഭിണിയായ വിവരം കാമുകനെ അറിയിച്ചപ്പോള്‍ അയാള്‍ പെണ്‍കുട്ടിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും അകന്നു കഴിഞ്ഞ പെണ്‍കുട്ടി നാലു മാസത്തോളം തെരുവില്‍ അലയുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട പെണ്‍കുട്ടി തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഹെല്‍ത്ത് സെന്ററില്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തി. എന്നാല്‍ ഒറ്റയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടെ ആരുമില്ല എന്നതിന്റെ പേരില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചത്. ജാര്‍ഖണ്ഡിലെ സരയ്‌കേല-ഖരസവാന്‍ ജില്ലയിലാണ് സംഭവം.

പിറ്റേന്ന് രാവിലെ അഞ്ച് മണിയോടെ ഹെല്‍ത്ത് സെന്ററില്‍ നിന്നും 30 മീറ്റര്‍ മാത്രം അകലെ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. റോഡിന് സമീപം ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ കാഴ്ചക്കാരായി. വാഹനങ്ങളില്‍ ആളുകള്‍ കടന്നു പോയെങ്കിലും തിരിഞ്ഞു നോക്കിയില്ല.

പെണ്‍കുട്ടിയേയും കുഞ്ഞിനേയും ശ്രദ്ധയില്‍പ്പെട്ട ഓം പ്രകാശ് (50) മറ്റുള്ളവരെ വിവരമറിയിച്ചു. സഹായത്തിന് വേണ്ടി വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഹെല്‍ത്ത് സെന്ററില്‍ സഹായത്തിനായി എത്തിയപ്പോള്‍ വീണ്ടും കൈയൊഴിയുകയാണ് ചെയ്തത്.

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് സെന്ററില്‍ നിന്നും മെഡിക്കല്‍ ഓഫീസറെത്തി അമ്മയേയും കുഞ്ഞിനേയും ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടി മുറിച്ചു. ശേഷം കുഞ്ഞിനേയും അമ്മയേയും ഹെല്‍ത്ത് സെന്ററിലേക്ക് തന്നെ മാറ്റി.

തുടര്‍ന്ന് മഹിള സുരക്ഷ ഗൃഹത്തിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുട്ടിയും സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു.

Top