പതിനേഴുകാരന്റെ കയ്യിൽ അര ലക്ഷം വീഡിയോകൾ; വീഡിയോ ലഭിച്ചത് അച്ഛന്റെ കയ്യിൽ നിന്നെന്നു മൊഴി

ക്രൈം ഡെസ്‌ക്

തൃശൂർ: കഞ്ചാവ് കൈവശം വച്ചതിനു പൊലീസ് പിടികൂടിയ പതിനേഴുകാരന്റെ കവശമുണ്ടായിരുന്ന മൊബൈലിൽ പൊലീസ് കണ്ടത് ആയിരത്തോളം അശ്ലീല വീഡിയോകൾ. പഴ്‌സിലെ രണ്ടു മെമ്മറികാർഡുകളിൽ അയ്യായിരം അശ്ലീല വീഡിയോകൾ കണ്ടെത്തിയപ്പോൾ വീട്ടിലെ ലാപ്‌ടോപ്പ് പരിശോധിച്ച പൊലീസ് ശരിക്കും ഞെട്ടി – നാൽപത്ിനായിരത്തിലധികം വീഡിയോകളാണ് ലാപ്‌ടോപ്പിൽ നിന്നും പൊലീസിനു ലഭിച്ചത്. അച്ഛന്റെ ഫോണിൽ നിന്നും ആദ്യമായി കണ്ട അശ്ലീല വീഡിയോകളാണ് തന്നെ ഈ ട്രാക്കിലെത്തിച്ചതെന്നു യുവാവ് പൊലീസിനോടു സമ്മതിച്ചു.
തൃശൂർ എറണാകുളം റൂട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയായണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ബൈക്കിനുള്ളിൽ നിന്നും പൊലീസിനു അഞ്ചു പൊതി കഞ്ചാവും ലഭിച്ചിരുന്നു. ഇതിനിടെ ഇയാളുടെ പഴ്‌സിൽ രണ്ടു മെമ്മറി കാർഡുകൾ സൂക്ഷിച്ചിരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പൊലീസ് സംഘം ഈ മെമ്മറികാർഡുകൾ പരിശോധിച്ചതോടെയാണ് ഈ കാർഡിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്നു കുട്ടിയെ ചോദ്യം ചെയ്തതോടെ ഇയാളുടെ വീട്ടിലെ ലാപ്‌ടോപ്പിൽ കൂടുതൽ ദൃശ്യങ്ങൾ ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ മൊബൈലിൽ നിന്നാണ് ദൃശ്യങ്ങൾ കുട്ടിക്കു ആദ്യമായി ലഭിച്ചതെന്നാണ് കണ്ടെത്തിയത്. ഇതേ തുടർന്നു പൊലീസ് ഈ ലാപ്‌ടോപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുട്ടിയ്ക്കു അശ്ലീല ദൃശ്യങ്ങൾ ലഭിച്ച കടയിലും വാട്‌സ് അപ് ഗ്രൂപ്പിന്റെ അഡ്മിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top