വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ബലാത്സംഗക്കേസില്‍ ശിക്ഷ വിധിച്ചതോടെ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ നിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചു. 15 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാവാത്ത അനുയായികളായ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിംഗിനെതിരെയുള്ള കേസ്. ചൊവ്വാഴ്ചയാണ് ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് 18 പെണ്‍കുട്ടികളെ മോചിപ്പിച്ചത്. സിര്‍സ ആസ്ഥാനത്തുനിന്ന് മോചിപ്പിച്ച പെണ്‍കുട്ടികെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേ.യ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സര്‍ക്കാര്‍ ഇടപെട്ടാണ് ആശ്രമത്തില്‍ പാര്‍പ്പിച്ചുവന്നിരുന്ന പെണ്‍കുട്ടികളെ മോചിപ്പിക്കുന്നത്. വെള്ളിയാഴ്ച കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച പ്രത്യേക സിബിഐ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിച്ചത്. രണ്ട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം വീതം കഠിന തടവ് അനുഭവിക്കാനും 30 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കാനുമാണ് കേിസില്‍ വിധി പ്രസ്താവിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗ് വിധിച്ചത്.