ഏകാട്രീന്‍ബര്‍ഗ്: പശ്ചിമ-മധ്യ-റഷ്യയിലെ ആര്‍ട്ട് ഗാലറിയില്‍ പ്രവേശിപ്പിച്ചിരുന്ന ദശലക്ഷങ്ങള്‍ വില വരുന്ന ചിത്രത്തില്‍ ‘ബോറടി’ മാറ്റാന്‍ കുത്തിവരച്ച സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടു. ജോലിയില്‍ പ്രവേശിച്ച ആദ്യദിനം തന്നെയാണ് സംഭവം.
പുതിയ ജോലിയില്‍ മുഷിപ്പ് തോന്നിയ ജീവനക്കാരന്‍ കണ്ണുകളില്ലാതിരുന്ന ചിത്രത്തിന് ബോള്‍ പോയിന്റ് പേന കൊണ്ട് വരച്ചു ചേര്‍ത്തു. ബോറിസ് യെല്‍സിന്‍ പ്രസിഡന്‍ഷ്യല്‍ സെന്ററിലെ ചിത്രങ്ങളാണ് വികൃതമാക്കിയത്. രണ്ട് സന്ദര്‍ശകര്‍ ചിത്രം വികൃതമാക്കിയത്. രണ്ട് സന്ദര്‍ശകര്‍ ചിത്രം വികൃതമാക്കിയത് തിരിച്ചറിയുകയും ഗാലറി അധികൃതരെ വിവരം ധരിപ്പിക്കുകയുമായിരുന്നു.
അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഡിസംബര്‍ ഏഴിന് നടന്ന സംഭവം പുറത്തു വന്നത്. ത്രീ ഫിംഗേഴ്‌സ് എന്നു പേരിട്ടിരുന്ന ചിത്രം 74.9 ദശലക്ഷം റഷ്യന്‍ റൂബിളിന് (7.51 കോടി രൂപ) ഇന്‍ഷുറന്‍സ് ചെയ്തതാണ്. ‘വസ്തുനിഷ്ഠമല്ലാത്ത ലോകം’ എന്ന പേരില്‍ നടത്തിയ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് നശിപ്പിച്ചത്. വിഖ്യാത ചിത്രകാരന്‍ കാസിമിര്‍ മാലെവിചിന്റെ ശിഷ്യനായിലരുന്ന അനാ ലെപ്രോസ്‌കായ 1930കളില്‍ വരച്ച ചിത്രമാണിത്.
ചിത്രം പഴയപോലെയാക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. ഏകദേശം 2,50,000 റൂബിള്‍ (2.5 ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കു കൂട്ടല്‍. സെക്യൂരിറ്റി ജീവനക്കാരന് 40,000 റൂബിള്‍ പിഴ ശക്ഷയും ഒരു വര്‍ഷം നിര്‍ബന്ധിത തൊഴില്‍ ശിക്ഷയും ലഭിക്കുമെന്നാണ് സൂചന.