ഉന്നാവ് (യു.പി): ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്ന് കാണാതായ 22 വയ സുകാരിയായ ദളിത് യുവതിയുടെ മൃതദേഹം സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ മ ന്ത്രി ബഹദൂര്‍സിങ്ങിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ എട്ടിനു കാണാതായ യുവതിയുടെ മൃതദേഹം വ്യഴാഴ്ചയാണു കണ്ടെത്തിയത്.

യുവതിയെ കാണാതായ കേസില്‍ ബഹദൂര്‍ സിങ്ങിന്റെ മകന്‍ രാജോള്‍ സിങ്ങിനെ ജനുവരി 24നു ഉന്നാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണു അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് ഉന്നാവ് അഡീഷണല്‍ എസ്.പി. ശശി ശേഖര്‍ സിങ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ കാണാതായതിനു തൊട്ടു പിന്നാലെ സംഭവത്തില്‍ രാജോള്‍ സിങ്ങിനു പങ്കുണ്ടെന്നു സംശയിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നു യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകള്‍ വീടുവിട്ടുപോയതാണെന്നും മടങ്ങിയെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും അവര്‍ പരാതിപ്പെട്ടു.

ലഖ്നൗവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവിന്റെ വാഹനത്തിനു മുന്നില്‍ യുവതിയുടെ അമ്മ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്ര മിച്ചതിനു പിന്നാലെയാണ് രാജോള്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തത്. അ ന്വേഷണം വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രദേശത്തെ എസ്.എച്ച്.ഒയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ദളിത് യുവതിയുടെ മരണത്തില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ച് ബി.എസ്.പി. നേതാവ് മായാവതി രംഗത്തെത്തി.

സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉന്നാവിലെ വയലില്‍ ദളിത് യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവം നടുക്കുന്നതും സങ്കടകരവുമാണ്. എസ്.പി. നേതാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു യുവതിയുടെ കുടുംബം സംശയിക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണം. ഇരയുടെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്ന് മായാവതി ട്വീറ്റ് ചെയ്തു.

Top