ന്യൂഡല്‍ഹി: മൂത്ത സഹോദരനായ രാഹുല്‍ ഗാന്ധിക്കു വേണ്ടി ജീവന്‍ നല്‍കാനും തയാറാണെന്ന് പ്രിയങ്ക ഗാന്ധി വാധ്ര. സഹോദരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്ന യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.
പരസ്പരം ജീവന്‍ ത്യജിക്കാനും സന്നദ്ധരായ ഞങ്ങള്‍ക്കിടയില്‍ എന്തു ഭിന്നിപ്പ്? എന്നാണു പ്രിയങ്കയുടെ ചോദ്യം. ബി.ജെ.പിക്കുള്ളില്‍ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ നോക്കുകയാണ് യോഗിക്കു നല്ലതെന്ന് അവര്‍ തിരിച്ചടിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
‘പെണ്ണാണ്, പോരാടാനറിയാം’ എന്ന പ്രചാരണ പരിപാടിയിലൂടെ യു.പി. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക സജീവമാണ്.