ന്യൂഡല്‍ഹി:ഇന്ത്യക്കാരുടെ 19,000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍.ആദായ നികുതി വകുപ്പ് പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആക്കൗണ്ടുകളിലാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കി.700 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. സ്വിറ്റ്സല്‍ലണ്ടിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുകളുള്ള 628 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പാനമ രേഖകളില്‍ പേരുകളുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ അന്വേഷണ ഏജന്‍സികളെ ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കാര്യക്ഷമമായ അന്വേഷണത്തിന്റെ ഫലമായി മെയ് 2017 വരെയുളള കാലയളവില്‍ 8,437 കോടി രൂപയ്ക്ക് നികുതിയടപ്പിക്കാന്‍ സാധിച്ചു. 162 കേസുകളിലായി 1,287 കോടി രൂപ നികുതിയായി ലഭിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു.