അഥിതി തൊഴിലാളികൾ യാത്രയ്ക്കിടയിൽ സംഘർഷം; ട്രെയിനിൽ നിന്ന് സുഹൃത്ത് തള്ളിയിട്ട യുവാവ് മരിച്ചു

വടകര: അഥിതി തൊഴിലാളികളായ സുഹൃത്തുക്കള്‍ തമ്മില്‍ തീവണ്ടിയിലുണ്ടായ സംഘര്‍ഷത്തില്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് പുറത്തേക്കു വീണ സംഭവത്തില്‍ ഒരാള്‍ മരിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശിയായ വിവേകാണ് മരിച്ചത്. ഇയാളെ തള്ളിയിട്ട മുഫാദൂര്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി അസം സ്വദേശിയാണ്. മിഞ്ചന്തയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ വൈകിട്ട് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും മുഫാദൂര്‍ വിവേകിനെ പിടിച്ചു തള്ളിയിടുകയുമായിരുന്നു. മറ്റു യാക്ക്രാള്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ട്രെയിന്‍ വടകരയില്‍ എത്തിയപ്പോള്‍ പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. യാത്രക്കാര്‍ പറഞ്ഞതനുസരിച്ച് പോലീസും ആര്‍.പി.എഫും നടത്തിയ തിരച്ചിലില്‍ ട്രാക്കിനു സമീപം ഗുരുതരമായി പരുക്കേറ്റ നിലയില്‍ വിവേകിനെ കണ്ടെുത്തുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാള്‍ മരിച്ചു.

Top