ഗുവാഹത്തി: ശൈശവ വിവാഹത്തിനെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക നടപടിയില്‍ ഇന്നലെ ഒറ്റ ദിവസം അറസ്റ്റിലായത് രണ്ടായിരത്തിലധികം പേര്‍.
െവെകുന്നേരം വരെ മാത്രം 2,257 പേര്‍ അറസ്റ്റിലായെന്നാണ് കണക്കുകള്‍. നടപടി ഇനിയും ശക്തമായി തുടരും.
മതസ്ഥാപനങ്ങളില്‍ ശൈശവവിവാഹം നടത്തിക്കൊടുത്തതിന്റെ പേരില്‍ വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വന്‍ വിവാദങ്ങളാണ് അരങ്ങേറുന്നത്. പോലീസ് നടപടിക്കെതിരേ വ്യാപക വിമര്‍ശനങ്ങളാണ് പരക്കെ ഉയരുന്നത്. അപ്പോഴും കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് പോലീസിന് ലഭിച്ച നിര്‍ദേശം.
ഇന്നലെ വൈകുന്നേരം വരെ ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നത് ബിശ്വനാഥ് ജില്ലയിലാണ്. 137 പേര്‍ ജില്ലയില്‍ അറസ്റ്റിലായി. ധുബ്രിയില്‍ 126, ബക്‌സയില്‍ 120, ബാര്‍പേട്ടയില്‍ 114, കൊക്രജാറില്‍ 96 എന്നിങ്ങനെ പോകുന്നു അറസ്റ്റിന്റെ കണക്കുകള്‍.
സ്ത്രീകള്‍ക്കെതിരെയുള്ള മാപ്പര്‍ഹിക്കാത്തതും ഹീനവുമായ കുറ്റകൃത്യങ്ങള്‍ക്കെതിരേ മുഖം നോക്കാതെ നടിപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ പറഞ്ഞു. ആസമില്‍ മാതൃ-ശിശു മരണനിരക്ക് ഉയര്‍ന്നതാണ്.
ശൈശവ വിവാഹമാണ് പ്രധാന കാരണം, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിവാദങ്ങളിൽ ശരാശരി 31 ശതമാനം നിരോധിത പ്രായത്തിലാണ്.