വൈക്കം: ഇടയാഴത്ത് വീട്ടിൽ വച്ചിരുന്ന വില കൂടിയ ബൈക്ക് മോഷ്ടിച്ച് ഒരു കിലോമീറ്റർ കൊണ്ടുപോയി കത്തിച്ചു. ബൈക്ക് സർവ്വീസ്‌സെന്ററിൽ ടെക്നീഷ്യനായ ശരത് ലാലിന്റെ വീട്ടിൽ നിന്നാണ് സർവ്വീസിനായി കൊണ്ടുവന്ന കൊച്ചി സ്വദേശിയുടെ ബൈക്ക് കൊണ്ടു പോയത്.
ഒരു കിലോമീറ്റർ മാറി കൊല്ലംതാനം പ്രദേശത്തെ ഇട റോഡിലാണ് ഞായറാഴ്ച രാത്രി രണ്ട് മണിയൊടെ സംഭവം. കല്ലറ റോഡരുകിലെ തോട്ടാപ്പള്ളിയിലെ ശരത് ലാലിന്റെ വീട്ടിൽ വച്ചിരുന്ന ഒരു ലക്ഷത്തി അറുപതിനായിരം രൂപവിലവരുന്ന യമഹ ബൈക്കാണ് കത്തിനശിച്ചത്.
ശരത് ലാലിന്റെസുഹൃത്തും ഒപ്പം ജോലി ചെയ്യുന്നയാളുമായ കൊച്ചി സ്വദേശി ഉനൈസിന്റെയായിരുന്നു ബൈക്ക് . പത്ത് വർഷത്തിലധികമായി ബൈക്ക് അറ്റകുറ്റപണി നടത്തുന്ന വീട്ടിൽ മറ്റ് ബൈക്കുകൾക്ക് ഒപ്പമായിരുന്നു കത്തിയ ബൈക്കും വച്ചിരുന്നത്.
ഒരു കിലോമീറ്റർ മാറി ഞായറാഴ്ച രാത്രി രണ്ട് മണിയോ ഇടറോഡിലെ വൈദ്യുതി പോസ്റ്റിനു താഴെ ബൈക്ക് കത്തുന്നത് കണ്ട സമീപവാസിയാണ് പോലീസിൽ വിവരം അറിയിച്ചത്. ബൈക്ക് നമ്പർ വച്ച് ഉടമയെ കണ്ടെത്തി പോലീസ് വിവരമറിയച്ചപ്പോഴാണ് മോഷണം പോയതായി ശരത്ത്ലാലും അറിഞ്ഞത്.
സ്ഥലത്ത് എത്തിയപ്പോഴാണ് കത്തിയത് ഈ ബൈക്കാണെന്ന് അറിഞ്ഞത്. വ്യാഴാഴ്ചയാണ് ബൈക്ക് സർവ്വീസിംഗിനായി ഇവിടെ കൊണ്ടുവന്നത്. മോഷണം നടക്കുമ്പോൾബൈക്കിൽപെട്രോൾ കുറവായിരുന്നു. അത് കൊണ്ടാവാം ബൈക്ക് നിന്ന് പോയപ്പോൾ കത്തിച്ചതെന്ന് ശരത് ലാൽ പറയുന്നു. പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള വഴിയിലുംപ്രദേശത്തും മയക്ക് മരുന്ന് ഗുണ്ടാസംഘങ്ങൾ വ്യാപകമാണ്. സംഭവത്തിൽ തിങ്കളാഴ്ച (ഇന്ന്)വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. ഒന്നരമാസം മുമ്പാണ് ശരത് ലാൽ യമഹ സർവ്വീസ് സെന്ററിൽ ജോലിക്ക് കയറിയത്. ബൈക്കിന്റെ ഉടമയായ ഉനൈസ് സർവ്വീസ് സെന്ററിലെ സെയിൽ സ് എക്സിട്ടീവാണ്.