സംഘർഷം പതിവ്; കോട്ടയത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ റബ്ബർ കമ്പിന് അടിച്ചു കൊന്നു

കോട്ടയം: കുറവിലങ്ങാട് മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ റബർക്കമ്പിന് തലക്കടിയേറ്റ പിതാവ് മരിച്ചു. കുറവിലങ്ങാട് നസ്രത്ത് ഹിൽ തോരണത്ത് മലയിൽ കുളത്തുങ്കൽ ജോസഫി (ജോസ് – 69 ) നെയാണ് വീട്ടുമുറ്റത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ അയൽവാസി മരിച്ച നിലയിൽ കണ്ടത്.

ജോസിന്റെ മകൻ ജോൺ പോളി ( 38 ) നെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവരും തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. സംഘർഷത്തെ തുടർന്ന് ജോസ് കയ്യിൽ കരുതിയിരുന്ന റബർ കമ്പ് ഉപയോഗിച്ച് ജോണിനെ ആക്രമിച്ചു. തടയാനുള്ള ശ്രമത്തിനിടെ ജോൺ കൈയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ജോസിനെ തിരിച്ചു ആക്രമിക്കുകയായിരുന്നു.

ബോധരഹിതനായ ജോസിനെ അവിടെ ഉപേക്ഷിച്ച് പ്രതി മറ്റൊരിടത്തേക്കു മാറുകയും രാവിലെയെത്തിയപ്പോൾ മരിച്ച നിലയിൽ കാണുകയും അയൽവാസിയെ വിവരമറിയിക്കുകയുമായിരുന്നു. അയൽവാസിയെത്തി ചലനമില്ലെന്ന് മനസിലാക്കി. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

നാട്ടുകാർ വിവരം അറിയച്ചതിനെത്തുടർന്ന് പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. മകനും പിതാവും തമ്മിൽ സംഘർഷം പതിവായിരുന്നു.

ഒരിക്കൽ ജോസ് മകന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയുമുണ്ടായി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Top